അലക്ഷ്യമായി വാഹനമോടിച്ച് ഒരാള്‍ക്ക് ജീവഹാനി സംഭവിച്ച കേസില്‍ സല്‍മാന്‍ ഖാന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കൂടുതലെന്ന് മൊഴി
അലക്ഷ്യമായി വാഹനമോടിച്ച് ഒരാള്‍ക്ക് ജീവഹാനി ഉണ്ടാകാനിടയായ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവ് സാധാരണയിലും കൂടുതല്‍ ആയിരുന്നെന്ന് രാസപരിശോധനാ വിദഗ്ദ്ധന്റെ മൊഴി. 62 മില്ലിഗ്രാം ഈഥൈല്‍ ആല്‍ക്കഹോളാണ് സല്‍മാന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതോടൊപ്പം മോര്‍ഫിന്‍ പരിശോധനയും നടത്തിയിരുന്നു. അതിന്റെ ഫലവും പോസിറ്റീവ് ആയിരുന്നെന്നും വിദഗ്ദ്ധന്‍ മൊഴി നല്‍കി.
2002 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ബാന്ദ്രയിലെ ബേക്കറിക്ക് മുന്നില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മേലെ സല്‍മാന്‍ ഖാന്റെ കാര്‍ പാഞ്ഞുകയറിയതില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി നാലാം വകുപ്പിന്റെ രണ്ടാം ഭാഗമായ മന:പൂര്‍വമല്ലാത്ത നരഹത്യ എന്ന കുറ്റമാണ് സല്‍മാനു മേല്‍ ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha