കാവ്യ ആള്‍മാറാട്ടം നടത്തി
തടി കുറക്കാന്‍ കാവ്യാമാധവന്‍ പേരുമാറ്റി ചികിത്സ നടത്തി. അമിതമായ തടി പല വേഷങ്ങളും നഷ്ടപെടുത്തിയതിനെ തുടര്‍ന്ന് ഷി ടാക്‌സിക്ക് വേണ്ടിയാണ് മുബൈയിലെ ഒരു സ്വകാര്യആസ്പത്രിയില്‍ കാവ്യ ചികിത്സ തേടിയത്. ആദ്യമായാണ് ഇങ്ങനെ ഒരു ആള്‍മാറാട്ടം മലയാളത്തിലെ ഒരു ചലച്ചിത്ര താരം നടത്തിയത്. ആസ്പത്രിയില്‍ മറ്റൊരുപേരാണ് നല്‍കിയതെന്നാണ് രഹസ്യവിവരം. അണിയറപ്രവര്‍ത്തക പോലും അതീവരഹസ്യമായാണ് ഇക്കാര്യം സൂക്ഷിച്ചിട്ടുള്ളത്. ഷി ടാക്‌സി എന്ന ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ ഒരു സ്ത്രീയുടെ വേഷമാണ് കാവ്യക്ക്.
അമിതമായ തടി ഷീ ടാക്‌സിയിലെ വേഷത്തിന് തടസ്സമായി. ഈ സാഹചര്യത്തിലായിരുന്നു ചികിത്സ. അഛന്റെ ഉടമസ്ഥതയിലുള്ള ടാക്‌സി ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രം കാര്‍ ഓടിക്കല്‍ ഏറ്റെടുക്കുന്നതാണ് പ്രമേയം. ഇതേ സമയം സമാനരീതിയില്‍ മൂന്ന് കാറുകളും വ്യത്യസ്തകഥാപാത്രങ്ങളുമായി സഞ്ചരിക്കുന്നു. ഇത് ഒരിടത്ത് എത്തിചേരുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. ഹാപ്പി ഹസ്ബര്‍ന്‍ഡ്‌സ് ഉള്‍പ്പെടെ കോമഡി രചിച്ചിട്ടുള്ള കൃഷ്ണപൂജപ്പുരയുടെ വ്യത്യസ്തമായ ചിത്രമാണിത്. സജി സുരേന്ദ്രനാണ് സംവിധാനം.
തടി കൂടിയതിനെ തുടര്‍ന്ന് കാവ്യ കൊച്ചിയിലെ പ്രശ്‌സ്തമായ ജിമ്മില്‍ പോയിരുന്നു, ഒപ്പം നൃത്തവും പരിശീലിച്ചിരുന്നു. എന്നിട്ടും മാറ്റം വരാത്തതിനെ തുടര്‍ന്നാണ് ചികില്‍സ തേടിയത്. അതേസമയം വലിയ രീതിയില്‍ താരം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കാവ്യയ്ക്ക് സ്വല്‍പം തടി വയ്ക്കുന്നതാണ് നല്ലതെന്ന് മമ്മൂട്ടി ഉള്‍പ്പെടെ ഉപദേശം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha