അഭിഷേകിന്റെ സമ്മാനം കണ്ട് ഞെട്ടി
അഭിഷേക് ബച്ചന്‍ നല്‍കിയ ഒരു സമ്മാനത്തിന്റെ ത്രില്ലിലാണ് പ്രിയാമണി. ചെന്നൈയിന്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ടീമിമായ എഫ്‌സിയുടെ ജേഴ്‌സിയാണു പ്രിയാമണിക്ക് അഭിഷേക് നല്‍കിയത്. ഇതിന്റെ രണ്ടു ജേഴ്‌സികളാണ് അഭിഷേക് ബച്ചന്‍ പ്രിയാമണിയ്ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്.
ഒരു ജേഴ്‌സിയില്‍ പ്രിയാമണിയുടെ പേരും എഴുതിയിട്ടുണ്ട്. അഭിഷേക് ബച്ചനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുമാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ഉടമകള്‍. പ്രിയയ്ക്ക് എന്തിനാണ് ഈ ജേഴ്‌സി സമ്മാനമായി നല്‍കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും വിക്രമിനും ഐശ്വര്യാ റായിക്കുമൊപ്പം ഒരു വേഷം പ്രിയയും ചെയ്തിരുന്നു. ചിത്രത്തില്‍ അഭിഷേകിന്റെ പെങ്ങളുടെ വേഷമായിരുന്നു പ്രിയയ്ക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha