ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരത്തുക കൈമാറി
വാഹാനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനി കൈമാറി. ഇന്‍ഷുറന്‍സ് ഏജന്‍സി വീട്ടിലെത്തിയാണ് തുക കൈമാറിയത്. 5.9 കോടി രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. രാവിലെ വീട്ടിലെത്തി കൈമാറിയ തുക ഇനി ട്രൈബ്യൂണലില്‍ കെട്ടിവയ്ക്കും. രണ്ടര കോടി രൂപ പണമായും ബാക്കി 3.4 കോടി രൂപ ജഗതിയുടെ പേരില്‍ ഇന്‍ഷുറന്‍സ് കമ്പനി അഞ്ചു വര്‍ഷത്തേക്കു സ്ഥിരം നിക്ഷേപമായി ബാങ്കിലുമാണ് നിക്ഷേപിക്കുന്നത്. അതിന്റെ പലിശ എല്ലാ മാസവും ജഗതിക്കു നല്‍കുന്നതിനാണ് തീരുമാനം.
പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ കഴിഞ്ഞ വര്‍ഷമാണു വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha