2014 മമ്മൂട്ടിയുടെ വര്‍ഷം
മലയാള സിനിമ ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മലയാളസിനിമയില്‍ മമ്മൂട്ടിയുടെ വര്‍ഷമാകുന്നു. 140തോളം ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിയെങ്കിലും വിരലില്‍ എണ്ണാവുന്നവ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. ചിലത് വന്നതുപോലും അറിയാതെ മടങ്ങിപ്പോയെങ്കിലും പുതുമുകളുള്ളതും വ്യത്യസ്തവുമായ കഥകള്‍ പറഞ്ഞ ചിത്രം തിയേറ്ററിലും പ്രേക്ഷകമനസ്സിലും അങ്ങനെ തന്നെ നിന്നു, നില്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളും നല്ല സിനിമകള്‍ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ വര്‍ഷം മലയാള സിനിമ പിന്നോട്ടാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ \'സലാല മൊബൈല്‍സി\'ന്റെ പരാജയത്തോടെയാണ് ഈ വര്‍ഷം മലയാള സിനിമ തുടങ്ങിയത്. പക്ഷെ, വര്‍ഷാവസാനം ലിക്രമാദിത്യന്റെ വിജയം താരത്തിന് ആശ്വാസമാകുന്നു. മോഹന്‍ലാലിന്റെ ഗ്രാഫ് താഴ്ന്നു, മമ്മൂട്ടിയുടെ ഉയര്‍ന്നു. ഷിബുഗംഗാധരന്‍ സംവിധാനം ചെയ്ത പ്രയ്‌സ് ദി ലോര്‍ഡായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചിത്രം. തിയറ്ററില്‍ പരാജയപ്പെട്ടു. ആഷിഖ് അബു സംവിധാനം ചെയ്ത \'ഗ്യാങ്സ്റ്റര്‍\' വലിയ പരാജയമായി. ആഷിഖിനും മമ്മൂട്ടിയക്കും വന്‍ വിമര്‍ശനങ്ങളാണ് ചിത്രം സമ്പാദിച്ചുകൊടുത്തത്. മുന്നറിയിപ്പ്, രാജാധിരാജ, വര്‍ഷം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി തിരിച്ചെത്തി.
അതേസമയം മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടായില്ല. \'ദൃശ്യ\'ത്തിന്റെ വിജയം കത്തി നില്‍ക്കുമ്പോഴാണ് \'മിസ്റ്റര്‍ ഫ്രോഡി\'ന്റെ വരവ്. ഏറെ റിലീസിങ് പ്രശ്‌നങ്ങളൊക്കെ അഭിമുഖീകരിച്ചെത്തിയെങ്കിലും ചിത്രം പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ല. പെരുച്ചാഴി സാമ്പത്തിക വിജയം നേടി. കൂതറയില്‍ അതിഥി വേഷമായിരുന്നെങ്കിലും പടം അമ്പേ പരാജയപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha