ലക്ഷ്മി ഗോപാലസ്വാമി പ്രണയവിവാഹത്തിന് തയ്യാറെടുക്കുന്നു
അറേഞ്ചിഡ് മാര്യേജില്‍ വിശ്വാസമില്ലെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. അതിനാല്‍ പ്രണയവിവാഹത്തിന് തയ്യാറെടുക്കുകയാണ് താരം. തനിക്ക് അറിയാവുന്ന ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കാനാണ് താല്‍പര്യമെന്ന് താരം പറഞ്ഞു. എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാവില്ല, എപ്പോഴാണ് സംഭവിക്കുന്നതെന്ന് പറയാനുമാവില്ലെന്നും താരം പറഞ്ഞു. സമൂഹത്തില്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് ചെറിയ ചെറിയ പ്രശ്‌നങ്ങളുടെ പേരിലാണെന്നും അതിനെക്കുറിച്ചാണ് തന്റെ പുതിയ ചിത്രമായ മത്തായി കുഴപ്പക്കാരനല്ല പറയുന്നതെന്നും താരം പറഞ്ഞു.
വിവാഹജീവിതത്തില്‍ പുരുഷന്‍മാരും ഒരുപാട് പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. എന്റെ പല പുരുഷസുഹൃത്തുക്കളും ഭാര്യമാരുടെ മാനസികവും ശാരീരിരകവുമായ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നുവെച്ച് ഞാന്‍ സ്ത്രീ വിരോധിയല്ല. പക്ഷെ, ഇത്തരം സംഭവങ്ങളില്‍ സമൂഹം എല്ലായ്‌പ്പോഴും സ്ത്രീകള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. സ്ത്രീയെയും പുരുഷനെയും ഒരു പോലെ കാണാന്‍ സമൂഹത്തിന് കഴിയണം. എങ്കില്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.
സിനിമയേക്കാള്‍ പ്രാധാന്യം നൃത്തത്തിനാണ് നല്‍കുന്നതെന്നും താരം പറഞ്ഞു. മലയാളസിനിമ ഒഴിവാക്കുന്നതല്ല, നല്ല വേഷങ്ങള്‍ കിട്ടിയാല്‍ എപ്പോഴാണെങ്കിലും ചെയ്യും. മലയാളത്തില്‍ തിരക്കഥയാണ് താരം. നല്ല തിരക്കഥകള്‍ ഉണ്ടെങ്കില്‍ നല്ല സിനിമകളും ഉണ്ടാകും. ഇന്ത്യന്‍ പ്രണയകഥയില്‍ അമലാപോളിന്റെ അമ്മയായി അഭിനയിച്ചതില്‍ തെറ്റില്ല . ആ സിനിമ നല്ലതായിരുന്നു. പ്രേക്ഷകര്‍ അത് അംഗീകരിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha