കൊച്ചിയില്‍ മയക്ക് മരുന്ന് പിടിച്ച സംഭവം: അന്വേഷണം ന്യൂജനറേഷന്‍ ക്യാമറാമാനിലേക്ക്
കൊച്ചിയില്‍ ഒരാഴ്ച മുമ്പ് നടന്ന മയക്ക് മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ഒരു ന്യൂജനറേഷന്‍ ക്യാമറാമാനെതിരെ അന്വേഷണം. മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലും മയക്ക് മരുന്ന് എത്തിക്കുന്ന ഇടപാടുകാരുമായി ഈ ക്യാമറാമാന് അടുത്തബന്ധം ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് മട്ടാഞ്ചേരിയിലെ അറിയപ്പെടുന്ന കഞ്ചാവ് ഇടനിലക്കാരനാണ്. പല സിനിമാക്കാര്‍ക്കും കഞ്ചാവ് എത്തിക്കുന്നത് ഈ ക്യാമറാമാന്‍ വഴിയാണ്.
മട്ടാഞ്ചേരിയില്‍ പാര്‍ട്ടികളില്‍ മയക്ക് മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലയാളസിനിമയിലെ പ്രമുഖ സംവിധായകനും ചില യുവനായകന്‍മാരും നായികമാരും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്. ക്യാമറാമാന്‍ വഴി മയക്ക് മരുന്ന് ഇവര്‍ക്ക് വേണ്ടപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അടുത്തിടെ റെയ്ഡ് നടന്നതോടെ അത്തരം പാര്‍ട്ടികളില്‍ മയക്കുമരുന്ന് നല്‍കുന്നത് ഇടപാടുകാര്‍ നിര്‍ത്തിയിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് ഒരു ന്യൂജനറേഷന്‍ തിരക്കഥാകൃത്ത് മയക്ക്മരുന്ന് ലഹരിയില്‍ ഫ്‌ളാറ്റില്‍ വെച്ച് ഒരു സ്ത്രീയെ കയറി പിടിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് വര്‍ഷത്തിനിടെയാണ് മലയാളസിനിമയിലെ യുവ താരങ്ങളും ടെക്‌നീഷ്യന്‍മാരും മയക്ക്മരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത് വ്യാപകമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha