ലിസിയുടെ വഴിയേ മോഹന്‍ ലാലും... കേരളാ സ്‌ട്രൈക്കേഴ്‌സില്‍ നിന്നും മോഹന്‍ലാലും പിന്മാറുന്നു
ലിസിയുടെ വഴിയേ മോഹന്‍ലാലും കേരളാ സ്‌ട്രൈക്കേഴ്‌സില്‍ നിന്നും പിന്മാറുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീമായ കേരളാ സ്‌ട്രൈക്കേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് മോഹന്‍ലാല്‍ പിന്മാറിയതായി സൂചനയുള്ളത്. പ്രിയദര്‍ശനും ലിസിയുമായുള്ള വിവാഹമോചനമാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമിനേയും ബാധിക്കുന്നത്.
എന്നാല്‍ മോഹന്‍ലാലിനോട് ഡയറക്ടര്‍ ബോര്‍ഡില്‍ തുടരണമെന്ന് പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ച് മോഹന്‍ലാല്‍ സാങ്കേതികമായി ബോര്‍ഡില്‍ തുടരാനും സാധ്യതയുണ്ട്. ഏതായാലും ടീമിനെ നയിക്കാന്‍ ഇനി ലാലുണ്ടാകില്ലെന്നാണ് സൂചന.
പ്രിയദര്‍ശനുമായുള്ള വിവാഹ മോചന വാര്‍ത്ത ലിസി ശരിവച്ചതിന് പുറമെയാണ് പുതിയ വിവാദങ്ങള്‍ പുറത്ത് വരുന്നത്.
ലിസി വിവാഹ മോചനത്തിലേക്ക് നയിച്ചത് സിസിഎല്ലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ലീഗിലെ കഴിഞ്ഞ സീസണിനിടെയാണ് ലിസിയും പ്രിയനും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. സെലിബ്രറ്റി ക്രിക്കറ്റ് ടീമിനെ തനിക്ക് വേണമെന്ന് വിവാഹമോചന കരാറിന്റെ ഭാഗമായി ലിസി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരമായി ലിസി ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ മതിയെന്നാണ് പ്രിയദര്‍ശന്റെ തീരുമാനം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജയ്‌സന്‍ പുലിക്കോട്ടില്‍ ഉള്‍പ്പടെ മൂന്ന് പേരെ പുതുതായി കേരളാ സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.
ഐപിഎല്‍ ടീം എടുക്കാനുള്ള നീക്കം പരാജയപ്പെട്ടതാണ് പ്രിയദര്‍ശനെ സെലിബ്രിറ്റി ക്രിക്കറ്റ് ടീം എന്ന ആശയത്തിലെത്തിച്ചത്. ലിസിയായിരുന്നു ടീമിനെ നോക്കി നടത്തിയത്. ലിസി പിന്മാറിയതോടെ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് പ്രിയദര്‍ശന്‍. അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ പിന്മാറിയാലും അത്യാവശ്യ ഘട്ടത്തില്‍ സഹായം ഉണ്ടാകുമെന്ന് തന്നെയാണ് പ്രിയന്റെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha