ശ്വേത പറഞ്ഞതാണ് സത്യം, കുറ്റക്കാരിയല്ലെന്ന് കോടതി
ശ്വേത പറഞ്ഞതാണ് സത്യമെന്ന് തെളിഞ്ഞിരിക്കുന്നു. ശ്വേതയെ കോടതി കുറ്റവിമുക്തയാക്കി. അനാശാസ്യം നടത്തിയെന്ന പേരില്‍ ഹൈദരാബാദില്‍ അറസ്റ്റിലായ തെലുങ്ക് നടി ശ്വേത ബസുവിനെയാണ് കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ശ്വേതയ്‌ക്കെതിരെ തെളിവ് ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. ഹൈദരാബാദ് സെഷന്‍സ് കോടതിയാണ് ശ്വേതയെ കുറ്റവിമുക്തയാക്കിയത്.
കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വിധിയാണിത്. വേശ്യയെന്ന് പറഞ്ഞ് തന്നെ വേദനിപ്പിച്ചവര്‍ ഒരുപാടുണ്ട്. അവരുടെ പേരൊന്നും പറയുന്നില്ല. കുറേ നല്ല സുഹൃത്തുക്കള്‍ തനിക്ക് പിന്തുണയുമായി കൂടെ നിന്നുവെന്നും ശ്വേത പ്രതികരിച്ചു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. കൂടെ ദൈവത്തിനും. മാസങ്ങളായി കാത്തിരുന്ന വിധിയാണ് വന്നത്. ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണെന്നും ശ്വേത പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്വേതയെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തെ നോക്കുന്നതിനാണ് വേശ്യാ വൃത്തി തെരഞ്ഞെടുത്തതെന്ന് ശ്വേത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജയില്‍ മോചിതയായ ശേത ഇക്കാര്യം നിഷേധിച്ചു. ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ശ്വേത പറഞ്ഞിരുന്നു.ശ്വേതയ്‌ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും കോടതി തള്ളി. നടിയെ കോടതി എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തയാക്കിയതായി ശ്വേതയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha