പ്രിയനും മോഹന്‍ലാലും തെറ്റി? സ്‌ട്രൈക്കേഴ്‌സില്‍ നിന്നും ലാല്‍ പിന്മാറി
പ്രിയനെയും ലിസിയെയും ഒരുമിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ പിന്‍മാറി. മോഹന്‍ലാലിന് പിന്നാലെ ലിസിയും ടീമില്‍നിന്ന് പിന്മാറി. ഇനി പ്രിയന്‍ മാത്രമാണ് കേരള സ്‌ട്രൈക്കേഴ്‌സില്‍ ബാക്കി. ആമയും മുയലും എന്ന പ്രിയന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജയ്‌സന്‍ പുലിക്കോട്ടില്‍ ഇവര്‍ക്കു പകരം കേരള സ്‌ട്രൈക്കേഴ്‌സില്‍ ചേര്‍ന്നു. ഇതിനിടെ മോഹന്‍ലാലും പ്രിയനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായെന്ന അഭ്യൂഹവും സിനിമാരംഗത്ത് സജീവമാണ്.
താന്‍ ഇടപെട്ടിട്ടും ലിസിയെ വേര്‍പിരിയാനുള്ള പ്രിയന്റെ തീരുമാനവും പ്രിയനെ വേര്‍പിരിയാനുള്ള ലിസിയുടെ തീരുമാനവുമാണ് മോഹന്‍ലാലിനെ തളര്‍ത്തിയത്. മോഹന്‍ലാലിന് പ്രിയനുമായുള്ള കുടുംബബന്ധം ഏറെ പ്രശസ്തമാണ്. പ്രിയനും ലിസിയും തമ്മില്‍ കലഹമുണ്ടാകുമ്പോഴൊക്കെ ഇടപെട്ടിരുന്നത് മോഹന്‍ലാലാണ്. എന്നാല്‍ തന്റെ ഇടപെടല്‍ ഉണ്ടായിട്ടും പ്രശ്‌നങ്ങള്‍ നേരെയാകാത്തത് മോഹന്‍ലാലിനെ വേദനിപ്പിച്ചു.
ചെന്നൈയിലും വിദേശത്തും പ്രിയനുള്ള സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള വ്യാപാരശൃംഖലയുടെ മുഴുവന്‍ ചുമതലയും ലിസിക്കായിരുന്നു. കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്നുമാത്രം പ്രിയന് 700 കോടിയുടെ ആസ്തിയുണ്ടായതായാണ് വിവരം. ഇതിന്റെയെല്ലാം സാമ്പത്തികം നിയന്ത്രിച്ചിരുന്നത് ലിസിയാണ്. ലിസിയുടെയും പ്രിയന്റെയും ചില പ്രണയബന്ധങ്ങളാണ് ഇവരെ തമ്മില്‍ വേര്‍പിരിച്ചതെന്നും പറയപ്പെടുന്നു. വിവാഹമോചന തീരുമാനം പുറത്തുവന്നതോടെ കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്നും പിന്‍മാറാന്‍ പ്രിയന്‍ ലിസിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
ഇതിനിടെ മോഹന്‍ലാലും പ്രിയനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഒരു കാരണവശാലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്‍മാറരുതെന്ന് പ്രിയന്‍ ലാലിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. അങ്ങനെ പിന്‍മാറുകയാണെങ്കില്‍ അത് തനിക്ക് ദോഷമായി മാറുമെന്നും പ്രിയന്‍ പറഞ്ഞത്രേ.
എന്നാല്‍ മോഹന്‍ലാല്‍ വഴങ്ങാന്‍ തയ്യാറല്ലത്രേ. തന്റെ മനസിലേറ്റ വിങ്ങല്‍ ഒരിക്കലും മാറ്റാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതായി വിവരമുണ്ട്.
പ്രിയനും മോഹന്‍ലാലും തമ്മില്‍ തെറ്റുകയാണെങ്കില്‍ മലയാള സിനിമയില്‍ അരനൂറ്റാണ്ടോളം നീളുന്ന ഒരു ബന്ധമാണ് അവസാനിക്കാന്‍ പോകുന്നത്. മോഹന്‍ലാലും പ്രിയനും സഹപാഠികളും കളികൂട്ടുകാരുമായിരുന്നു.ഇരുവരും തിരുവനന്തപുരം പൂജപ്പുര സ്വദേശികള്‍. ജീവിത യാത്രയ്ക്കിടയില്‍ ഇരുവരും വാനോളം വളര്‍ന്നെങ്കിലും ഇവര്‍ അടുത്ത ചങ്ങാതിമാരായിരുന്നു. മോഹന്‍ലാല്‍ പ്രിയന്‍ ടീം മലയാള സിനിമയ്ക്ക് സമ്മാനിച്ച സര്‍ഗ്ഗവസന്തത്തിന്റെ ചരിത്രം ആര്‍ക്കും മറക്കാവുന്നതല്ല.
കനകം മൂലം കാമിനി മൂലം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ടാണ് ലിസി കാരണം പ്രിയനും ലാലും അകലുന്നത്. ഇതിനിടെ എം.ജി. ശ്രീകുമാറിനെ പോലുള്ള ഇവരുടെ പൊതുസുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha