ചുംബന സമരത്തിനെതിരെ ശോഭന, ചുംബനം വ്യക്തിപരമായ കാര്യം, ഇവര്‍ എന്തിനാണ് ഇത് പരസ്യമാക്കുന്നത്
ഇപ്പോഴത്തെ പിള്ളാര്‍ എന്താണ് കാണിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല, സദാചാര പോലീസിനെതിരെ കൊച്ചിയിലും കോഴിക്കോട്ടും സംഘടിപ്പിച്ച ചുംബന സമരത്തെ വിമര്‍ശിച്ച് നടി ശോഭന രംഗത്തെത്തി.
ചുംബനം വ്യക്തിപരമായ കാര്യം മാത്രമാണെന്നും ഇവര്‍ എന്തിനാണ് ഇത് പരസ്യമാക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ശോഭന ചോദിച്ചു. \'ഒരുപക്ഷേ ഇത് ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഇങ്ങനെയൊന്ന് ചെയ്യുന്നത് നിങ്ങളുടെ മകളാണെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ അതൊരിക്കലും നിങ്ങള്‍ ആഗ്രഹിക്കില്ലെന്നും ശോഭന പറഞ്ഞു.
സദാചാര വാദികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇത്‌പോലുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ ? ഇങ്ങനെയുള്ളവര്‍ക്കെതിരെ ജനകീയമായ സമരങ്ങളാണ് വേണ്ടത്. ഇത്തരം മനോവൈകല്യമുള്ളവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തേണ്ടതാണ്. പരസ്യ ചുംബനം പോലുള്ള സമരരീതി കേരള സംസ്‌കാരകത്തിന് ചേര്‍ന്നതല്ല, മറ്റ് ജനകീയ സമരമാര്‍ഗങ്ങളിലൂടെ സദാചാര വാദികള്‍ക്കെതിരെ പ്രതികരിച്ചിരുന്നെങ്കില്‍ കേരളം മുഴുവന്‍ ഇവര്‍ക്കൊപ്പമുണ്ടാകുമായിരുന്നവെന്നും ശോഭന പറഞ്ഞു.
അതേസമയം ചുംബന സമരത്തെ വിമര്‍ശിച്ച് കൊണ്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തി. സമൂഹത്തെ അണിനിരത്തിയുള്ള പോരാട്ടമാണ് വേണ്ടതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ചുംബന സമരത്തിന്റെ മൂന്നാം ഘട്ടം വയനാട്ടിലും ആലപ്പുഴയിലും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha