പൂജാഭട്ട് വിവാഹമോചനത്തിന്
പ്രമുഖ ബോളീവുഡ് നടി പൂജാഭട്ട് വിവാഹമോചനത്തിന് ഒരുങ്ങുന്നു. പതിനൊന്ന് വര്‍ഷം നീണ്ട വര്‍ണാഭമായ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് പൂജ അറിയിച്ചത്. പരസ്പരധാരണയോടെ മുന്നയുമായ് പിരിയുകയാണെന്നാണ് താരത്തിന്റെ ട്വീറ്റ്. പാപ്പ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വി.ജെയായ മനീഷ് മഘീജയെ പൂജ പരിചയപ്പെടുന്നത്. തുടര്‍ന്ന് 2003 ആഗസ്തില്‍ ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെ മൂത്ത മകളാണ് പൂജ. യുവനടി അലിയഭട്ട് സഹോദരിയാണ്. നരാസ്, ബോര്‍ഡര്‍, ചോര്‍ ഓര്‍ ചാന്ദ് എന്നിവയാണ് പൂജയെ പ്രശസ്തയാക്കിയ സിനിമകള്‍. വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞ താരം സംവിധാന രംഗത്തേക്ക് തിരിഞ്ഞു. സണ്ണി ലിയോണ്‍ നായികയായെത്തിയ ജിസം 2 പൂജ ഭട്ട് സംവിധാനം ചെയ്ത സിനിമായാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha