മിയയും സദാചാര പൊലീസോ?
യുവ നടി മിയയും സദാചാര പൊലീസാവുകയാണോ?ചുംബനസമരം അംഗീകരിക്കാനാവില്ലെന്ന് മിയ പറഞ്ഞു. ചുംബനം ഒരു സമര ആയുധമാക്കരുതായിരുന്നു. അതിനെ അനുകൂലിക്കുന്നില്ല. അമേരിക്കയില്‍ ഇതിലൊന്നും വലിയ കാര്യമല്ലായിരിക്കാം പക്ഷേ, കേരള സമൂഹത്തില്‍ അല്പം സദാചാരചിന്ത നല്ലതാണ്. നമ്മുടെ ലൈഫ്‌സ്‌റ്റൈലും കള്‍ച്ചറും വേറെയാണ്. നോര്‍മല്‍ ചുംബനങ്ങളെയല്ല പൊതുസ്ഥലത്തെ പ്രണയചുംബനങ്ങളെയാണ് സദാചാരവാദികള്‍ വിലക്കുന്നതെന്നും മിയ പറഞ്ഞു
ചുംബനം പൊതുസ്ഥലത്തുവെച്ച് ചെയ്യാനുള്ളതല്ല. കല്യാണവീട്ടിലെ പോലെ മരണവീട്ടില്‍ പെരുമാറാനാകുമോ? സാഹചര്യം മറന്നുള്ള പെരുമാറ്റങ്ങളെയാണ് സദാചാരചിന്ത വിലക്കുന്നത്. സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തും ചെയ്യാന്‍ പാടില്ലെന്നും മിയ പറഞ്ഞു. മോഹന്‍ലാല്‍, ശോഭന, ജോയ് മാത്യു തുടങ്ങിയ താരങ്ങളും പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തിക്കഴിഞ്ഞു. ശോഭനയുടെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് മിയ പേറഞ്ഞു.
ഫോട്ടോഷൂട്ടിന് വേണ്ടി മോഡേണ്‍ വേഷങ്ങള്‍ ധരിക്കുമ്പോള്‍ പലരും വിചാരിക്കുന്നത് ഞാന്‍ ഫാഷന്‍ ഫ്രീക്കാണെന്നാണ്. ചെയ്ത കഥാപാത്രങ്ങളുമായി എന്റെ ജീവിതത്തിന് യാതൊരു ബന്ധവുമില്ല. അത് വെച്ച് തന്നെ വിമര്‍ശിക്കരുതെന്നും താരം പറഞ്ഞു. വസ്ത്രങ്ങളിലും ആഭരണങ്ങളിലും റെയര്‍പീസ് നോക്കി അലയുന്ന സ്വഭാവമൊന്നും എനിക്കില്ല. സ്ഥിരം കാണുന്നതും എനിക്ക് കംഫര്‍ട്ടായതുമായ വസ്ത്രങ്ങള്‍ അണിയാനാണെനിക്കിഷ്ടം. ജീന്‍സും ടോപ്പുമാണ് സ്ഥിരം വേഷം. ഷോപ്പിങ് ക്രേസ് ഇല്ലാത്തതിനാല്‍ അമ്മയ്ക്കും ബുദ്ധിമുട്ടില്ല. പൊങ്ങച്ചത്തിനുവേണ്ടി ഒന്നും വാങ്ങിക്കൂട്ടാറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha