സ്വന്തം വീട്ടുപടിക്കല്‍ പോലീസ് തടഞ്ഞു
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന് സ്വന്തം വീട്ടില്‍ പ്രവേശനം നിഷേധിച്ചു. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചത്. വീട്ടിലേക്ക് പ്രവേശിക്കാന്‍ വന്ന കിംഗ് ഖാനെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തള്ളി നീക്കുന്ന രംഗമാണ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ അരങ്ങേറിയത്. ആദ്യത്തെ ആശങ്ക പിന്നെ ചിരിക്ക് വഴിമാറി. എന്നാല്‍ സംവിധായകന്‍ കട്ട് പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ സസ്‌പെന്‍സ് പൊളിഞ്ഞത്.
കിംഗ് ഖാന്‍ നായകനായ പുതിയ സിനിമയുടെ ചിത്രീകരണമാണ് നടന്നതെന്ന് അപ്പോള്‍ മാത്രമാണ് ആരാധകര്‍ക്ക് മനസിലായത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സൂപ്പര്‍ താരത്തിന്റെ ആരാധകനായാണ് ഷാരൂഖ് അഭിനയിക്കുന്നത്. സിനിമയിലെ സൂപ്പര്‍ താരത്തിന്റെ വീട്ടില്‍ കിംഗ് ഖാന്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്ന രംഗമാണ് അദ്ദേഹത്തിന്റെ തന്നെ വീടിന് മുന്നില്‍ ചിത്രീകരിച്ചത്.
ആദിത്യാ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം മനീഷ് ശര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 14ന് ചിത്രം തീയറ്ററുകളില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha