വാര്‍ത്താ ചാനലുകള്‍ക്കെതിരെ ആസിഫ് അലി
വാര്‍ത്താ ചാനലുകള്‍ക്കെതിരെ ആസിഫ് അലി രംഗത്ത്. പുതിയ സിനിമകളെ തകര്‍ക്കുന്നത് ന്യൂസ് ചാനലുകളാണെന്ന് ആസിഫ് അലി പറയുന്നു. സിനിമകള്‍ക്ക് പലപ്പോഴും വിമര്‍ശനം വിനയാകുന്നുവെന്നാണ് ആസിഫ് പറയുന്നത്.
ആസിഫ് അലി ആസിഫ് നായകനായ ഹായ് അയാം ടോണിയെ ചില മാധ്യമങ്ങള്‍ അതീരൂഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അത് ചിത്രത്തെ കാര്യമായി ബാധിച്ചെന്ന് നടന്‍ ലാല്‍ അഭിപ്രായപ്പെട്ടു. ലാലിന്റെ മകന്‍ ജൂനിയര്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
മൈലാഞ്ചി മൊഞ്ചുള്ള വീട് ആണ് ആസിഫിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. അതും വേണ്ടത്ര വിജയം നേടിയില്ല. പ്രേക്ഷകനെ തെറ്റിദ്ധരിപ്പിയ്ക്കുകയും നിരാശ സമ്മാനിയ്ക്കുകയും ചെയ്യുന്ന ട്രെയിലറുകളെയും ആസിഫ് വിമര്‍ശിയ്ക്കുന്നു.
എന്നാല്‍ ആസിഫ് തിരഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളും മോശമായതാണെന്ന് ന്യൂസ് ചാനലുകാരുടെ വാദം. നല്ല സിനിമകളെ ആരൊക്കെ വിമര്‍ശിച്ചാലും പരസ്യം നല്‍കിയില്ലെങ്കിലും ജനം കാണും. വെള്ളിമൂങ്ങ എന്ന സിനിമയുടെ വിജയം അതിന് ഉദാഹരണമാണെന്നും ചാനല്‍ അധികൃതര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha