സരിത ഇനി ഗള്‍ഫുകാരന്റെ ഭാര്യയാണ്
സരിതാ എസ്. നായര്‍ അഭിനയരംഗത്ത് സജീവമാകുന്നു. ഗള്‍ഫുകാരന്റെ ഭാര്യ എന്ന് പേരിട്ട ടെലിഫിലിമിലൂടെയാണ് സരിത വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഗള്‍ഫുകാരന്റെ ഭാര്യയാണ് സരിത അഭിനയിക്കുന്നത്.
ടെലിഫിലിമിന്റെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. ടീം പുളിശേരിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയുടെ അണിയറയില്‍ ഹരിപ്പാട് സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്. രാഷ്ട്രീയ വിവാദമില്ലാതെ നല്ലൊരു സന്ദേശം നല്‍കുന്ന ചിത്രമാണ് ഇതെന്ന് ടെലിഫിലിമിന്റെ സംവിധായകന്‍ പറഞ്ഞു.
സരിത അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നേരത്തെ അന്ത്യകൂദാശ എന്ന ചിത്രത്തില്‍ സരിത അഭിനയിച്ചിരുന്നു. തന്റെ അഭിനയം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാകും തുടര്‍ന്നുള്ള കാര്യങ്ങളെന്ന് സരിത പറഞ്ഞു. അഭിനയത്തില്‍ തുടരാന്‍ താല്‍പ്പര്യമുണ്ട്. രണ്ട് സിനിമയിലേക്കും രണ്ട് ഷോര്‍ട്ട് ഫിലിമുകളിലേക്കും തനിക്ക് ക്ഷണം വന്നിട്ടുണ്ടെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha