നവ്യയും അവയവദാനത്തിന്
നടി നവ്യാനായരും അവയവദാനത്തിന്. അവയവ ദാനത്തെ എന്തിനു പേടിക്കണം എന്നാണ് താരം ചോദിക്കുന്നത്. അവയവ ദാനത്തിന്റെ മഹത്വം ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കാനും താരം തയ്യാറാണ്. എന്നാല്‍ മരണശേഷം മാത്രമേ താരം അവയവങ്ങള്‍ ദാനം ചെയ്യൂ. മരണശേഷം അവയവം മറ്റൊരാള്‍ക്ക് നല്‍കുന്നത് നല്ല ഒരു കാര്യമാണ്. ജഡമായ ശരീരത്തില്‍ നിന്നും അവയവം എടുക്കുന്നതില്‍ ഭയക്കുന്നത് എന്തിനാണന്നാണ് നവ്യ പറയുന്നത്. അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും നവ്യ പറഞ്ഞു.
എത്ര പണവും പ്രശസ്തിയും ഉണ്ടായാലും ശ്വാസം നിലയ്ക്കുന്നതു വരെ മാത്രമേ അതൊക്കെ ഉണ്ടാകൂ. മരണശേഷം ശരീരം കൊണ്ട് ഒരു പ്രയോജനവും നല്‍കില്ല. അതുകൊണ്ട് മരണശേഷം അവയവം ദാനം ചെയ്യുവാന്‍ നമ്മള്‍ എന്തിനു മടിക്കണം എന്നും താരം ചോദിക്കുന്നു. പലര്‍ക്കും അവയവം ദാനം ചെയ്യുക എന്നു കേള്‍ക്കുന്നതു തന്നെ ഭയമാണ്. സ്ത്രീകള്‍ രക്ത ദാനത്തിനു തയ്യാറായാല്‍ എതിര്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. മരണശേഷം അവയവം എടുക്കുന്നതു വഴി മുഖം വികൃതമാവും എന്ന ധാരണ പലര്‍ക്കും ഉണ്ട്. അതൊക്കെ വെറും തെറ്റാണ്.
അവയവങ്ങള്‍ എടുത്തശേഷം യാതൊരു മാറ്റവും മൃതശരീരത്തിനു ഉണ്ടാകാത്ത തരത്തിലാണ് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത്. അതുകൊണ്ടു ഭയക്കേണ്ട കാര്യമില്ല. മരിച്ചശേഷവും നമ്മുടെ ധര്‍മ്മവും കര്‍മ്മവും മൂലമാണ് നാം അറിയപ്പെടേണ്ടതെന്നും നവ്യാനായര്‍ പറഞ്ഞു. മകന്റെ പഠനം നടക്കുന്നതിനാല്‍ സിനിമയില്‍ തല്‍ക്കാലം സജീവമാകാന്‍ താല്‍പര്യമില്ല. എന്നാല്‍ ദൃശ്യത്തിന്റെ കന്നട പതിപ്പില്‍ അഭിനയിച്ചിരുന്നു. അതുപോലെ വേഷം കിട്ടിയാല്‍ അഭിനയിക്കുമെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha