വിവാഹ മോചനത്തിന് പിന്നാലെ ലിസി സിനിമയിലേക്ക് തിരികെയെത്തുന്നു
കാവ്യാമാധവന്‍, മഞ്ജുവാര്യര്‍, അംബിക, ഉര്‍വ്വശി, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് പിന്നാലെ വിവാഹ മോചനത്തിന് ശേഷം അഭിനയ രംഗത്തേക്ക് ലിസിയും. സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ലിസിയും. മലയാളത്തില്‍ ഒരിക്കല്‍ ഏറെ തിളങ്ങിയ ലിസി അടുത്തിടെ പ്രിയനുമായുള്ള വിവാഹമോചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ട് ദശാബ്ദങ്ങളായി സിനിമാ ജീവിതത്തിന് അവധി നല്‍കിയിരുന്ന ലിസി മടങ്ങി വരവിനായി തിരഞ്ഞെടുത്തിരിക്കുന്നത് തമിഴ് സിനിമയാണ്.
ദേശിയ അവാര്‍ഡ് ജേതാവ് റാമിന്റെ അടുത്ത ചിത്രത്തിലൂടെയാവും ലിസിയുടെ രണ്ടാം കരിയര്‍ തുടങ്ങുക. പക്വത വന്ന 45 വയസുകാരിയുടെ റോളാവും സിനിമയില്‍ ലിസിയുടേത്. സ്‌ക്രിപ്റ്റ് വായിച്ചുകേട്ട ലിസി അഭിനയിക്കാനുള്ള തന്റെ താല്‍പര്യം സംവിധായകനെ അറിയിച്ചതായും ഈ പ്രായത്തില്‍ താരത്തിന് ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല റോളാണിതെന്നും ലിസിയുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ പറയുന്നു.
സംവിധായകന്‍ റാമിന്റെ \'തങ്കമീനുകള്‍\' മൂന്ന് നാഷണല്‍ അവാര്‍ഡുകളും, 2013ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു. മേഖലയില്‍ കഴിവ് തെളിയിച്ച സംവിധായകന്റെ ഒപ്പമുള്ള ചിത്രം താരത്തിന് മികച്ച തിരിച്ചുവരവിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രണയിച്ച് വിവാഹിതരായി 24 വര്‍ഷം നീണ്ട വിവാഹ ബന്ധത്തിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ലിസിയും പ്രിയനും വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കിയത് വാര്‍ത്തയായിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്നിരുന്ന അവസരത്തില്‍ 1990ലാണ് ലിസി സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിക്കുന്നത്. തമിഴിലും തെലുങ്കിലും കഴിവ് തെളിയിച്ച താരം വിവാഹ ശേഷം സിനിമാ രംഗത്തുനിന്നും മാറി പ്രിയന്റെ ബിസിനസിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha