അച്ഛനെ തല്ലിയെ ആളെ വളഞ്ഞിട്ട് തല്ലി മകന്‍ വിനീത് ശ്രീനിവാസന്‍
അച്ഛന്‍ ശ്രീനിവാസന്റെ സിനിമകളെ തരം താണ തരത്തില്‍ അധിഷേപിച്ച സംവിധായകന്‍ രാജീവ് രവിക്കെതിരേ സംവിധായകനും ശ്രീനിവാസന്റെ മകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തുവന്നു. രാജീവ് രവിയുടെ പേരെടുത്തു പറയാതെ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ഫേസ്ബുക്കിലൂടെയാണ് വിനീതിന്റെ മറുപടി.
സ്‌ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നു കേട്ടു. ആശയം വിപ്ലവകരമാണ്. സ്‌ക്രിപ്റ്റ് എഴുതി ആയുസ്സിന്റെ ഒരു നല്ല ഭാഗം നഷ്ടപ്പെടുത്തേണ്ടല്ലോ. ഈ പുതിയ വിദ്യ ഒന്നു പഠിച്ചാല്‍ കൊള്ളാം. ഒപ്പം, ചുവരില്ലാതെ ചിത്രം വരക്കാനും തറ കെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും ഒന്നു പഠിപ്പിച്ചു തരുമോ?
അടിക്കുറിപ്പ് : വിഘടനവാദികളും പ്രതിക്രിയാവാദികളും കൂടി എന്നെ തെറി വിളിക്കരുത്. ഞാന്‍ ഒരു പാവമാണ്. എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ചില ചോദ്യങ്ങള്‍ പങ്കു വെച്ചു എന്നേ ഉള്ളൂ!! എന്നാണ് വിനിതീന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലല്ല, മറിച്ച് വ്യക്തിഗത അക്കൗണ്ടിലാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് രവി ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്കെതിരേ രംഗത്തുവന്നത്. സിനിമയുടെ ലക്ഷ്യം എന്റര്‍ടെയ്ന്‍മെന്റ് അല്ലെന്നും ശ്രീനിവാസന്റെ സിനിമകളെ വെറുപ്പാണെന്നും രാജീവ് പറഞ്ഞിരുന്നു. ഒരു യഥാര്‍ത്ഥ ഫിലിം മേക്കര്‍ ആണെങ്കില്‍ അവന് തിരക്കഥയുടെ ആവശ്യമില്ലെന്നും അഭിമുഖത്തില്‍ രാജീവ് രവി അവകാശപ്പെട്ടിരുന്നു.
ശ്രീനിവാസന്റെ സിനിമകള്‍ എനിക്ക് ഭയങ്കര വെറുപ്പാണ്. അന്നും, ഇന്നും. മിഡില്‍ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അയാള്‍ പറയുന്നത്? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ സമൂഹത്തിന്? ഇല്ലല്ലോ? വെറുതേ പാര്‍ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാള്‍ പൈസയുണ്ടാക്കി വീട്ടില്‍പോയിരുന്നു. അതുകൊണ്ടെന്ത്? എന്നാണ് അഭിമുഖത്തില്‍ രാജീവ് രവി ചോദിക്കുന്നത്.
ഇന്ത്യന്‍ സിനിമയെ നശിപ്പിച്ചത് റോജയിലൂടെ മണിരത്‌നമാണെന്നും അദ്ദേഹം ആരോപിക്കുന്നു. തൊണ്ണൂറുകളില്‍ റോജാ എന്ന പടവുമായി ഒരു പാര്‍ട്ടി ഇറങ്ങി. അതുകഴിഞ്ഞിട്ട് അങ്ങിനെ ചിലരെല്ലാം കൂടി വന്ന് നമ്മുടെ സെന്‍സിബിലിറ്റി നശിപ്പിച്ചു. മണിരത്‌നത്തിന് ഉത്തരവാദിത്തമുണ്ട്. വലിയൊരു സംഘം ചെറുപ്പക്കാരെ നശിപ്പിച്ചു. ഒരു തരത്തിലുള്ള പൊളിറ്റിക്‌സുമില്ലാതെ റൂട്ടഡ് അല്ലാത്ത, ഒരു കാര്യവുമില്ലാത്ത സ്‌പെക്റ്റക്കിള്‍സ് സൃഷ്ടിച്ചു. എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. കാണുന്നത് ഭംഗിയുണ്ടാകണം. അത്രയെയൊള്ളു. അതിനൊരു വോളിയമില്ലെന്നു മാത്രമല്ല വളരെ തിന്‍ ആണ്. എനിക്ക് അയാളെ ഭയങ്കര ദേഷ്യമാണ്. ഞാന്‍ കാണാനേ പോകാറില്ല അയാളുടെ പടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha