ആ വ്യാജ വാര്‍ത്ത അവസാനം സത്യമാകുന്നു... മെറിന് ജോസഫ് കൊച്ചിയിലേക്ക് തന്നെ, അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസ് ആയിട്ടാണ് വരവ്
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലെ പുതിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി മെറിന് ജോസഫ് ഐപിഎസ് വരുന്നുവെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നു.
മലയാളിയായ മെറിന്റെ ആദ്യ പോസ്റ്റിങ്ങ് എറണാകുളം റൂറലില്‍ ആണ്. അതും അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസ് (ട്രെയിനിങ്ങ്) ആയിട്ടാണ് വരവ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കൊച്ചിയിലല്ല പോസ്റ്റിങ്ങ് എന്ന കാര്യം എടുത്തു പറയുന്നുമുണ്ട് മെറിന്.
നേരത്തെ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണറാണെന്ന സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വൈറലായതിനു പിന്നാലെ വിശദീകരണവുമായി മെറിന് തന്നെ രംഗത്തെത്തിയിരുന്നു. താന്‍ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ അല്ലെന്നും ഇപ്പോള്‍ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലാണെന്നുമാണ് മലയാളിയായ വനിത ഐപിഎസ് ട്രെയിനിയായ മെറിന് ജോസഫ് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha