അവളുടെ രാവുകളുമായി മേഘ്‌നരാജ്
മലയാളത്തിലെ ആദ്യ എ സര്‍ട്ടിഫിക്കറ്റ് ചിത്രം അവളുടെരാവുകള്‍ വീണ്ടുമെത്തുന്നു. എണ്‍പതുകളില്‍ മലയാളിയെ ത്രില്ലടിപ്പിച്ചതാണ് അവളുടെരാവുകള്‍. ഷര്‍ട്ടുമാത്രം ധരിച്ചു നില്‍ക്കുന്ന സീമയുടെ പോസ്റ്റര്‍ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.
രാജിയെന്ന വേശ്യയുടെ വേഷത്തിലെത്തിയ സീമയുടെ താരോദയം കൂടെയായിരുന്നു സിനിമ. ഈ ചിത്രത്തിന്റെ റീമേക്ക് നായികയെ കിട്ടാതെ പ്രതിസന്ധിയിലായിരുന്നു.
ചുരുങ്ങിയകാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയുടെ ഗ്ലാമര്‍താരമായി മാറിയ മേഘ്‌നരാജ് അവളുടെ രാവുകളിലെ രാജിയാകുവാന്‍ സമ്മതം മൂളിയെന്നാണ് വാര്‍ത്ത. നേരത്തെ പ്രിയാമണിയെ നായികയാക്കി ലിബര്‍ട്ടി ബഷീര്‍ സവിധാനം ചെയ്യാന്‍ ഒരുങ്ങിയതാണ് അവളുടെ രാവുകളുടെ റീമേക്ക്.
ഒറ്റനാണയം എന്ന ചിത്രമെടുത്ത സുരേഷ് കണ്ണനാണ് അവളുടെ രാവുകള്‍ റീമേക്ക് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആദ്യം ചിത്രത്തിന് തിരക്കഥയൊരുക്കിയ ആലപ്പി ഷെരീഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒരു ടീനേജ് വേശ്യയുടെയും അവളുമായി ബന്ധപ്പെടുന്ന, വ്യത്യസ്ത സ്വഭാവക്കാരായ മൂന്ന് പുരുഷന്മാരുടെയും കഥ പറഞ്ഞ ചിത്രമാണ് ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍.
അവളുടെ രാവുകള്‍ പകലുകള്‍ എന്ന പേരില്‍ ഷെരീഫ് എഴുതിയ നോവിലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha