തൃഷയുടെ ഒരു വ്യാഴവട്ടം
നടി തൃഷ അഭിനയ ജീവിതത്തില്‍ ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കുന്നു. ഒരു നായികയെ സംബന്ധിച്ച് അതൊരു വലിയ കാര്യം തന്നെയാണ്. നടന്മാരാണെങ്കില്‍ 12 വര്‍ഷം ചുരുങ്ങിയ കാലയളവാണ്.
ഈ വര്‍ഷവും തമിഴിലെ മികച്ച നടിമാരുടെ പട്ടികയില്‍ തൃഷ ഒന്നാമതാണ്. തമിഴില്‍ പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന തൃഷ, തെലുങ്കില്‍ 11 ആം വര്‍ഷവുംപിന്നിടുന്നു. ഈ സന്തോഷം ആഘോഷമാക്കാന്‍ ഹിമാലയത്തിലേക്ക് പോവുകയാണ് താരം.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹിമാലയത്തിലേക്ക് തിരിച്ചത്. അതേസമയം തൃഷയുമായി വിവാഹം നിശ്ചയം കഴിഞ്ഞെന്നു പറയുന്ന, എന്നാല്‍ തൃഷ നിഷേധിക്കുന്ന വരുണും യാത്രയില്‍ തൃഷയ്‌ക്കൊപ്പമുണ്ട്.
ഫേസ്ബുക്കിലും ട്വിറ്ററിലും പ്രത്യക്ഷപ്പെട്ട ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍, യാത്ര സംഘത്തിലുള്ള ഒരേ ഒരു ആണ്‍തരിയും വരുണ്‍ മാത്രം. മറ്റൊന്ന്, യാത്രയ്ക്ക് ഇറങ്ങുന്നതിന് മുമ്പ് തൃഷ തന്റെ ഒദ്യോഗിക സോഷ്യല്‍മീഡിയ പേജില്‍ പന്ത്രണ്ട് വര്‍ഷം ഇന്റസ്ട്രിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവയ്ക്കുന്നുണ്ട്.
12 വര്‍ഷത്തെ തന്റെ സിനിമ ജീവിത്തല്‍ ഒരു ദിവസം പോലും, ഒന്നിന് വേണ്ടിയും താന്‍ കച്ചവടവത്ക്കരിച്ചിട്ടില്ലെന്നും ഒന്നിന് വേണ്ടിയും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും തൃഷ പറയുന്നു. ഹന്ദിയില്‍ അക്ഷയ്കുമാറിന്റെ നായികയായി അഭിനയിച്ചെങ്കിലും ചിത്രം വിജയിച്ചില്ല. എന്നാല്‍ താമസിക്കാതെ ബോളിവുഡില്‍ തിളങ്ങുമെന്നാണ് താരം പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha