തല്‍ക്കാലം സിനിമകള്‍ക്ക് അവധി
തല്‍ക്കാലം സിനിമകള്‍ക്ക് അവധി കൊടുത്തിരിക്കുകയാണെന്ന് ബോളിവുഡ് നടിയും മലയാളിയുമായ അസിന്‍ തോട്ടുങ്കല്‍. തെന്നിന്ത്യയിലെന്നല്ല ബോളിവുഡിലും പുതിയ പ്രോജക്ടുകളൊന്നും എടുക്കുന്നില്ല എന്നും അസിന്‍ വ്യക്തമാക്കി.
ട്വിറ്റര്‍ അക്കൗണ്ടിലാണ് അസിന്‍ തെന്നിന്ത്യയിലേക്ക് മടങ്ങി വരുന്നുവെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ തനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ലെന്നും അതു വ്യാജ ട്വിറ്ററാണെന്നും താന്‍ തെന്നിന്ത്യയിലേക്ക് മടങ്ങിവരുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അസിന്‍ വ്യക്തമാക്കി.
അമീര്‍ ഖാന്‍ നായകനായ ഗജിനി (2008) എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ അസിന്‍ 2012ല്‍ ഇറങ്ങിയ ഖിലാഡി 786 എന്ന സിനിമ യിലാണ് ഒടുവില്‍ അഭിനയിച്ചത്. അക്ഷയ് കുമാറായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha