സലിം കുമാര്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത വ്യാജമെന്ന് നാദിര്‍ഷാ
പടക്കം പൊട്ടിയെന്നു കേട്ടാല്‍ പറഞ്ഞു പറഞ്ഞ് പടക്കത്തെ ബോംബ് പൊട്ടിയതാക്കി മാറ്റിപ്പറയുന്നവരാണ്
മലയാളികള്‍. അത്തരത്തിലാണ് പ്രശസ്ത നടനും ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവാവുമായ സലീം കുമാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നത്. ലിവര്‍ സീറോസിസ് ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ പി.വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്നത്.
എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് കാണിച്ച് സലീം കുമാറിന്റെ സുഹൃത്തും നടനുമായ നാദിര്‍ഷ രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് നാദിര്‍ഷ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചത്. \'ഞാന്‍ ഇപ്പോള്‍ സലിംകുമാറുമായി സംസാരിച്ചു. അവന് ഒരു കുഴപ്പവുമില്ല. അല്‍പ്പം ഷുഗര്‍ കൂടിയതിനാല്‍ എറണാകുളം പിവിഎസില്‍ ചെക്കപ് ചെയ്യാന്‍ അഡ്മിറ്റ് ആയതാ. നാളെ ഡിസ്റ്റാര്‍ജ് ചെയ്യും. ദയവു ചെയ്ത് അനാവശ്യ പ്രചരണങ്ങള്‍ അവസാനിപ്പിക്കുക.\' എന്നായിരുന്നു നാദിര്‍ഷയുടെ പോസ്റ്റ്.
ഇന്നലെ രാത്രിയോടെയാണ് സലീം കുമാര്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ ചില മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ലിവര്‍ സിറോസിസിന് ചികിത്സയിലായിരുന്ന സലിം കുമാര്‍ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത കേട്ടവരെല്ലാം ഒരുപോലെ ഞെട്ടുകയായിരുന്നു.
ഇതിനിടെയാണ് നാദിര്‍ഷയുടെ ഫേസ്ബുക്കില്‍ സലീം ആരോഗ്യവാനാണെന്ന സ്റ്റാറ്റ്‌സ് പ്രത്യക്ഷപ്പെട്ടത്. സലീം കുമാറിനെ പറ്റി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും പ്രചരിച്ചിരുന്നു. അസുഖമായതിനാല്‍ ഇപ്പോള്‍ ചിത്രങ്ങളില്‍ അഭിനയിക്കാറില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇടയ്ക്ക് വീണ്ടും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട സലീം കുമാര്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലും നിറ സാന്നിധ്യമാകാറുണ്ടായിരുന്നു. ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സലിംകുമാര്‍, സലിം അഹമ്മദ് സംവിധാനം ചെയ്ത ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ, സംസ്ഥാനപുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha