ഞാന്‍ പറഞ്ഞോ എപ്പം!
തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം പ്രിയാമണി പറഞ്ഞത് വിഴുങ്ങുന്നു. കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ പങ്കു ചേര്‍ന്ന് പരസ്യമായി ചുംബിക്കാന്‍ തയ്യാറാണെന്ന കമന്റാണ് പ്രിയാമണി നിഷേധിച്ചത്. ഞാനങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാന്‍ എനിക്ക് ഉദ്ദേശവുമില്ല. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ പ്രണയിക്കുന്നവര്‍ പരസ്യമായി ചുംബിക്കുന്നത് കാണാറുണ്ട്. അവിടെ ഇതൊന്നും അത്ര വലിയ കാര്യമല്ല. ഇന്ത്യയില്‍ മാത്രം ഇതിത്ര കാര്യമായെടുക്കുന്നതെന്തുകൊണ്ടാണെന്ന് അറിയില്ല. മറ്റുള്ളവര്‍ പരസ്യമായോ അല്ലാതെയോ ചുംബിക്കുന്നതിനെപ്പറ്റി അഭിപ്രായം പറയാന്‍ നമുക്കെന്താ അവകാശം. രണ്ടുപേര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അവര്‍ ചുംബിക്കട്ടെ.
മലയാളിയായ ഒരു യുവ അവതാരകനുമായി പ്രണയത്തിലാണെന്ന വാര്‍ത്തയും പ്രിയാമണി നിഷേധിച്ചു. താന്‍ പ്രണയിക്കുന്ന ആള് മലയാളിയല്ലെന്നാണ് പ്രിയാമണിയുടെ പുതിയ നിലപാട്.
ബാഡ്മിന്റണോടുള്ള കമ്പം പണ്ടത്തെപ്പോലെ ഇന്നുമുണ്ട്. അതിനോട് മാത്രമല്ല എല്ലാ സ്പോര്‍ട്സിനേയും ഇഷ്ടം. അതു തന്നെയാണ് സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായത്. ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ കൂടാറുണ്ടായിരുന്നു. വലുതായപ്പോള്‍ അത്ര താല്‍പര്യമില്ലതായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha