സണ്ണിവെയ്ന് വലിയ താരമല്ല; ഭാമ പിന്മാറി
സണ്ണിവെയിന്റെ നായികയാവാന്‍ ഭാമയില്ല. യുവ നടന്മാരില് ദുല്‍ഖര്‍, ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവരുടെ അത്രയും വലിയ താരമല്ല സണ്ണിവെയ്ന് എന്നതിനാലാണ് ഭാമ പിന്മാറിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു. ക്രാന്തി എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഭാമ സമ്മതിച്ചതാണെന്ന് സംവിധായകന് ലെനിന് പറഞ്ഞു. എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം ഭാമ പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സത്യം അതല്ലെന്നും തിരക്കഥ കേട്ട ഭാമ അഭിനയിക്കാന്‍ തീരുമാനിച്ചതാണ്, എന്നാല്‍ നായകന് സണ്ണിയാണെന്ന് അറിഞ്ഞപ്പോള്‍ മറ്റ് ചിത്രങ്ങളുടെ ഡേറ്റ് നോക്കിയിട്ട് പറയാമെന്ന് അറിയിച്ചു.
സണ്ണി ഒരു താരമെന്ന നിലയിലേക്ക് ഉയര്‍ന്നിട്ടില്ല, അതിനാലാണ് ഭാമ പിന്മാറിയതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു. കുഞ്ചാക്കോ ബോബന്, ജയസൂര്യ, ഫഹദ് തുടങ്ങിയവരുടെ നായികയായി അഭിനയിച്ച താന്‍ സണ്ണിയുടെ കൂടെ അഭിനയിച്ചാല്‍ ഇമേജിനെ ബാധിക്കുമെന്നാണ് ഭാമ പറഞ്ഞതെന്ന് അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ സ്ക്രിപ്റ്റ് മുഴുവന്‍ താന്‍ കേട്ടെന്നത് സത്യമാണ്. എന്നാല്‍ അത്ര ഇഷ്ടപ്പെട്ടില്ലെന്ന് ഭാമ പറഞ്ഞു.
ഭാമ പിന്മാറിയതോടെ മീരാനന്ദനെ നായികയാക്കി. ഷൂട്ടിംഗിന് മുമ്പുള്ള വര്‍ക്ക്ഷോപ്പ് തൃശൂരില്‍ തുടങ്ങി. മീര താമസിക്കാതെ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കും 1998 മുതല്‍ 2015 വരെയുള്ള കഥയാണ് ക്രാന്തി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha