ഗുരുതരമായ ക്ഷയരോഗത്തില്‍ നിന്നും അമിതാഭ് ബച്ചന് രക്ഷപ്പെട്ടു
അമിതാഭ് ബച്ചന് ഗുരുതരമായ ക്ഷയരോഗം ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. തനിക്ക് ടിബിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും പൂര്‍ണമായും രക്ഷപ്രാപിച്ചതായും ബിഗ് ബി തന്നെയാണ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. ആദ്യമായാണ് ബച്ചന് ഈ ഞെട്ടിപ്പിക്കുന്ന സത്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്.
2000ത്തില്‍ ഒരു ടെലിവിഷന്‍ ഗെയിംഷോയുടെ ഷൂട്ടിങ് ആരംഭിക്കുമ്പോഴാണ് തനിക്ക് രോഗമുണ്ടായതെന്നും ബച്ചന് പറയുന്നു. ക്ഷയ രോഗത്തിനെതിരായുള്ള ബിഎംസിയുടെ പ്രചാരണ പരിപാടിയായ ടിബി ഹരേഗ ദേശ് ജീതേഗായുടെ ലോഞ്ചിങ് വേളയിലാണ് ബച്ചന് ഇത് തുറന്ന് പറഞ്ഞത്.
ടിബി രോഗം ബാധിച്ചയാളുടെ സാമൂഹ്യ സാമ്പത്തിക നില താറുമാറാകുന്നതിനെപ്പറ്റി ബച്ചന് സൂചിപ്പിക്കുകയുമുണ്ടായി. വര്‍ഷം തോറും രാജ്യത്ത് 3 ലക്ഷം പേരെ കൊന്നൊടുക്കുന്ന ടിബിയെക്കുറിച്ചുള്ള തന്റെ ആശങ്കകളും ബച്ചന് പങ്ക് വച്ചു.
രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ തനിക്ക് പതിവായി ക്ഷീണം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളിലാണ് ക്ഷയരോഗം തിരിച്ചറിഞ്ഞെന്ന് ബച്ചന് പറഞ്ഞു. ഒരു വര്‍ഷത്തോളം ഈ രോഗം മൂലം താന്‍ കഷ്ടപ്പെടുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും രോഗം ഭേദമായിട്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും ബച്ചന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha