ഉര്‍വശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിന് കുഞ്ഞാറ്റയെത്തി
നടി ഉര്‍വശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിന് മൂത്തമകള്‍ കുഞ്ഞാറ്റയും എത്തി. അഞ്ചല്‍ ഏരൂര്‍ ആയിരവല്ലി ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ചോറൂണല്‍ ചടങ്ങ്. ഭര്‍ത്താവ് ശിവപ്രസാദും കുഞ്ഞാറ്റയും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ചെന്നൈയില്‍ ബില്‍ഡറാണ് ശിവപ്രസാദ്. താനിപ്പോള്‍ അതീവ സന്തോഷവതിയാണെന്ന് ഉര്‍വശി പറഞ്ഞു. ഉര്‍വശിയുടെ സഹോദരന്‍ കമലിന്റെ സുഹൃത്താണ് ശിവപ്രസാദ്. അച്ഛന്‍ മനോജ് കെ.ജയന്റെ കൂടെയാണ് കുഞ്ഞാറ്റയെങ്കിലും വിശേഷ ദിവസങ്ങളിലും മറ്റും അമ്മയെ കാണാന്‍ എത്തും. മിക്ക ദിവസവും അമ്മയെ വിളിക്കാറുണ്ട്.
അഞ്ചാറ് കൊല്ലമായി ഉര്‍വശിക്ക് ശിവപ്രസാദിനെ അറിയാമായിരുന്നു. അങ്ങനെയാണ് ഇരുവരും വിവാഹത്തിന് തീരുമാനിച്ചത്. അങ്ങനെ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha