നിക്കി ഗല്‍റാണി ഹൊഗ്നക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് ചാടി
അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാക്കിയ നടി നിക്കി ഗല്‍റാണി ഡ്യൂപ്പിലാതെ ആക്ഷന്‍ രംഗങ്ങളില്‍ നിറഞ്ഞാടി. ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം സാഹസിക രംഗങ്ങളില്‍ അഭിനയിച്ചത്. ഹൊഗ്നക്കല്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് അന്‍പതി താഴ്ചയില്‍ ഡ്യൂപ്പില്ലാതെ ചാടി. കയറും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിലും ചിത്രീകരണം ഏറെ ബുദ്ധിമുട്ടായിരുന്നെന്ന് താരം പറഞ്ഞു. മൂന്ന് മണിക്കൂറോളം വെള്ളത്തിലായിരുന്നു ചിത്രീകരണം. അതിന് ശേഷം ശരീരത്തിന്റെ പല ഭാഗത്തും രക്തം കട്ടപിടിച്ചു. നീന്തലറിയാമായിരുന്നെങ്കിലും തണുപ്പ് സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്നും താരം പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലൂടെ ഓടുന്ന സീനുകളും ഏറെ പ്രയാസപ്പെട്ടാണ് ചെയ്തത്. ദിലീപ് തന്റെ കയ്യിലുള്ള ബാഗ് തട്ടിയെടുക്കാന്‍ വരുമ്പോള്‍ തെന്നിവീഴണ്ടതായിരുന്നു, ദിലീപേട്ടന്‍ കയറിപ്പിടിച്ചത് കൊണ്ട് രക്ഷപെട്ടു. മാഫിയാ ശശിയായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. അദ്ദേഹം സാഹസികമായ രംഗങ്ങളാണ് ഒരുക്കിയത്. ചിത്രത്തിന് വേണ്ടി ഒരുപാട് അധ്വാനിക്കുക മാത്രമല്ല, വിയര്‍പ്പും രക്തവും ഒഴുക്കിയെന്നും നിക്കി പറഞ്ഞു. അതിന്റെ ഫലം തിയറ്ററുകളില്‍ കാണാനാകും. ഇതുവരെ അഭിനയിച്ച സിനിമകളിലുള്ള താനല്ല മര്യാദരാമനിലേതെന്നും നിക്കി പറഞ്ഞു.
പളനിയിലും ബാംഗ്ലൂരുമായിരുന്നു ലൊക്കേഷന്‍. ക്രിസ്മസ് ആഘോഷങ്ങള്‍ ബാംഗ്ലൂരിലെ ഷൂട്ടിനിടെയായിരുന്നു. അന്ന് ജോലിക്കിടെ ക്രൂ മെമ്പേഴ്‌സില്‍ ചിലര്‍ അടുത്തുള്ള പള്ളിയില്‍ പോയി. കൂടെ ഞാനും. പിന്നീട് ലൊക്കേഷനില്‍ കേക്ക് മുറിച്ചു. കേരള ബിരിയാണിയായിരുന്നു ആഹാരം. എനിക്ക് ഇവിടുത്തെ ബിരിയാണി വലിയ ഇഷ്ടമാണ്. ഇപ്പം അല്‍പം തടിച്ചു. ഇനി വീട്ടിലെത്തിയിട്ട് വേണം കൂടുതല്‍ സ്ലിമ്മാവാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha