ജീവിതത്തില്‍ ഇനിയെന്ത് എന്ന ലക്ഷ്യമോ സ്വപ്‌നമോ ഇല്ല... ദിലീപിന്റെ സിനിമ ഇപ്പോഴും ആസ്വദിക്കുന്നു
ജീവിതത്തില്‍ ഇനിയെന്ത് എന്ന ലക്ഷ്യമോ സ്വപ്‌നമോ ഇല്ലെന്ന് മഞ്ജു വാര്യര്‍. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കറില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. എപ്പോഴും അപ്രതീക്ഷിമായി ട്വിസ്റ്റും ടേണും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അടുത്ത കാര്യം എന്താകുമെന്ന് നോക്കിയിരിക്കാം.
ഇന്നത്തെ മലയാള സിനിമയില്‍ വിവാഹത്തോടെ നടിയുടെ ജീവിതം തീരുന്ന അവസ്ഥ നിലവിലില്ല. റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ഇതിന് ഉദാഹരണമാണ്. മലയാള സിനിമയില്‍ എഴുതപ്പെടാത്ത ആ നിയമം പൊളിച്ചെഴുതപ്പെട്ടു. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനും താന്‍ തയ്യാറാണ്. എന്നാല്‍ പലകാര്യങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയിരുന്നില്ല. ചുംബന സമരത്തിന്റെ ലക്ഷ്യമെന്താണെന്ന് പോലും അറിയില്ല.
അവനവന്‍ സന്തോഷമായിരുന്നാലേ കുടുംബത്തിലും സന്തോഷമുണ്ടാകുകയുള്ളൂ. എനിക്ക് സിനിമയിലേക്ക് തിരികേ വരാന്‍ സാധിച്ചതു പോലെ എല്ലാ സ്ത്രീകള്‍ക്കും സാധിക്കണമെന്നില്ല. കുടുംബം ഒരു ചങ്ങലയല്ല. ഞാനും കുടുംബ ജീവിതവും സന്തോഷത്തോടെ സ്വീകരിച്ചിരുന്നു മഞ്ജു വ്യക്തമാക്കി.
നടന്‍ ദിലീപുമായി പിരിഞ്ഞത് എന്തിനാണെന്ന് മഞ്ജു മറുപടി നല്‍കിയില്ല. ഇത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ട് സ്വകാര്യതയെ മാനിച്ചുകൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല. ദിലീപിന്റെ ചിത്രങ്ങള്‍ ഇപ്പോഴും കാണാറും ആസ്വദിക്കാറും ചെയ്യാറുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
സിനിമയിലേക്കുള്ള രണ്ടാം വരവിനെ കുറിച്ച് വിശദമായി സംസാരിച്ച മഞ്ജു ദിലീപുമായി ബന്ധം വേര്‍പെടുത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനം പാലിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സിനിമയിലോ പരസ്യത്തിലോ അഭിനയിക്കില്ലെന്ന് പറഞ്ഞ അവര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്ന ചുംബന സമരത്തിന്റെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു.
ഹൗ ഓള്‍ഡ് ആര്‍യുവിന് മുമ്പ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രമായിരുന്നു തിരിച്ചുവരാനായി തിരഞ്ഞെടുത്തത്. എന്നാല്‍ അതിന് സാധിക്കാതെ വന്നപ്പോഴാണ് ഹൗ ഓള്‍ഡ് ആര്‍യു തിരഞ്ഞെടുത്തത്. സിനിമയില്‍ നിന്നും മാറി നിന്ന ശേഷം തിരികെ എത്തിയപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചതായി തോന്നിയില്ല. മലയാള സിനിമ അന്നും ഇന്നും ഒരു കുടുംബം പോലെയാണ്. സിനിമയില്‍ വന്ന മാറ്റങ്ങള്‍ പോലെതന്നെ കാലത്തിന്റെ മാറ്റങ്ങള്‍ എന്നിലും സംഭവിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha