മൈഥിലിക്ക് പിന്നാലെ ആന്‍ അഗസ്റ്റിനും പുകവലിക്കുന്നു
മൈഥിലിക്ക് പിന്നാലെ ആന്‍ അഗസ്റ്റിനും പുകവലിക്കുന്നു. എന്നാല്‍ ആന്‍ പുലിവാല് പിടിക്കുമോന്ന് കാത്തിരുന്ന് കാണാം. ലാല്‍ജോസിന്റെ നീനയിലാണ് ആന്‍ പുകവലിയും മദ്യപാനവും ശീലമാക്കിയ യുവതിയാകുന്നത്. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ടൈറ്റില്‍ റോളിലാണ് ആന്‍ അഭിനയിച്ചത്. വിവാഹശേഷം അഭിനയിക്കുന്ന ചിത്രത്തിലും ലാല്‍ ജോസിന്റെ നായികയാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ആന്‍. ഭര്‍ത്താവ് ജോമോനാണ് ക്യാമറ ചലിപ്പിക്കുന്നത്. ആനിന്റെ അഭിനയശേഷി മുഴുവന്‍ പുറത്തെടുക്കുന്നതായിരിക്കും പുതിയ കഥാപാത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
വില്ലനും സഹനടനുമൊക്കെയായി പേരെടുത്തു കഴിഞ്ഞ വിജയ് ബാബുവാണ് ചിത്രത്തിലെ നായകന്‍. വിജയ് ബാബുവിന്റെ ഭാര്യയായിട്ടാണ് ആന്‍ പ്രത്യക്ഷപ്പെടുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായ വിജയ് ബാബുവിന്റെയും ആനിന്റെയും ദാമ്പത്യ ബന്ധത്തിലേക്ക് കടന്നുവരുന്ന 22 വയസുള്ള പെണ്‍കുട്ടിയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പ്രമേയം. നളിനി, നീന എന്നിങ്ങനെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നളിനി ആരാണെന്ന് തീരുമാനിച്ചിട്ടില്ല. രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
മാറ്റിനി എന്ന ചിത്രത്തിന് വേണ്ടി മൈഥിലി പുകവലി പ്രാക്ടീസ് ചെയ്തിരുന്നു. അതു പോലെ ആനും പുകവലിക്കാന്‍ പരിശീലിക്കുന്നുണ്ട്. ജോമോന്‍ ആനിനെ സഹായിക്കുന്നുണ്ട്. മാറ്റിനിയില്‍ മൈഥിലി സിഗരറ്റ് വലിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. അതിനെതിരെ കോടതിയടക്കം വിമര്‍ശനം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha