ഞാന്‍ ഇപ്പോള്‍ ആരെയും പ്രണയിക്കുന്നില്ല, എന്നെ വെറുതെ വിടൂവെന്ന് ലക്ഷമി റായ്
എന്തിനാണ് എല്ലാവരും കൂടി എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഇത്രത്തോളം ഉപദ്രവിക്കാനായി ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഞാന്‍ ആരെയും പ്രണയിക്കുന്നില്ല എന്നെ ഒന്ന് വെറുതെ വിടൂ. പറയുന്നത് ആരുമല്ല തെന്നിന്ത്യന്‍ നായിക ലക്ഷിമി റായ്.
എനിക്ക് ധോണിയുമായി പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അതെല്ലാം നിങ്ങള്‍ ഉണ്ടാക്കിയ വാര്‍ത്തയാണ്.\'\'എനിക്ക് അദ്ദേഹത്തെ നല്ല രീതിയില്‍ അറിയാം. അദ്ദേഹവുമായി ഉണ്ടായിരുന്ന അടുപ്പത്തെ പ്രണയമെന്ന് പറയാനാകുമോ എന്നറിയില്ല. ഞങ്ങള്‍ ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നു. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്നു. അതോടെ ആ കഥ അവസാനിച്ചു. ഞാനിപ്പോള്‍ വളരെ സന്തുഷ്ടയാണ്. ജോലിക്കാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്\'\', റായി ലക്ഷ്മി വ്യക്തമാക്കി. നിലവില്‍ തനിക്ക് പ്രണയമൊന്നുമില്ലെന്ന് റായിലക്ഷ്മി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഒരു ബിസിനസുകാരനുമായി പ്രണയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പ്രണയം ജോലിയോട് മാത്രമാണെന്നും താരം വ്യക്തമാക്കി.
മുമ്പ് പല തവണ പ്രണയിച്ചിട്ടുണ്ടെങ്കിലും ധോണിയുമായുള്ള അടുപ്പമാണ് ജനങ്ങളുടെ മനസില്‍ ഇപ്പോഴും നില്‍ക്കുന്നത്. ആ ബന്ധം മായാത്ത കറയോ മാറാത്ത പാടോ ആണെന്നാണ് താന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ ഇപ്പോഴും സംസാരിക്കുന്നതിന് താല്‍പര്യം കാണിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. എല്ലാ തവണയും ടെലിവിഷന്‍ ചാനലുകള്‍ ധോണിയുടെ പഴയ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. തങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ചികഞ്ഞെടുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. ധോണിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം താന്‍ വീണ്ടും മൂന്ന് പേരുമായി പ്രണയത്തിലായിട്ടും ആരും അതൊന്നും ശ്രദ്ധിച്ചിട്ടില്ലെന്നും റായിലക്ഷ്മി പറഞ്ഞു. പിരിഞ്ഞെങ്കിലും ചില ബന്ധങ്ങള്‍ അങ്ങനെയൊന്നും അവസാനിക്കുകയില്ലെന്നും നടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha