എ ആര്‍ റഹ്മാന്‍ തിരക്കഥയെഴുതുന്നു
തന്റെ മാത്രിക സ്പര്‍ശം കൊണ്ട് നിരവധി ഗാനങ്ങളെ അനശ്വരങ്ങളാക്കിയ സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ ആര്‍ റഹ്മാന്‍ തിരക്കഥയെഴുതുന്നു. രചന പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുമെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു. ആര്‍ക്കുവേണ്ടിയാണെന്ന് മാത്രം റഹ്മാന്‍ പ്രതികരിച്ചില്ല. എന്നാല്‍ സംവിധായകനാകാന്‍ ഉദ്ദേശ്യമില്ലെന്ന് റഹ്മാന്‍ വ്യക്തമാക്കി. വിക്രം ചിത്രമായ \'ഐ\'യുടെ പ്രചാരണവേളയിലാണ് തിരക്കഥാരചനയെക്കുറിച്ച് റഹ്മാന്‍ പറഞ്ഞത്.
രജനീകാന്തിനും ശങ്കറിനുമൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതാണ് ഏറ്റവും വലിയ സന്തോഷമെന്നും റഹ്മാന്‍ പറഞ്ഞു. ഇക്കൊല്ലം 12 ചിത്രങ്ങള്‍ക്കാണ് റഹ്മാന്‍ സംഗീതമൊരുക്കിയത്. ഇതില്‍ മൂന്ന് ഹോളിവുഡ് ചിത്രങ്ങളും പെടും. ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഇക്കുറിയും റഹ്മാനെ പരിഗണിക്കുന്നുണ്ട്. മില്യണ്‍ ഡോളര്‍ ബേബി, ദ ഹണ്‍ഡ്രഡ് ഫൂട്ട് ജേണി എന്നീ ചിത്രങ്ങളിലെ സംഗീതസംവിധാനത്തിനാണ് റഹ്മാനെ പുരസ്‌കാരത്തിനു പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha