ആഘോഷം ഗുജറാത്തില്‍, മ്ലാനതയോടെ ഫഹദ്
ഫഹദ് ഫാസിലും നസ്രിയയും ത്രില്ലിലാണ്. എങ്കിലും ഫഹദിന്റെ മുഖത്ത് വലിയ സന്തോഷമൊന്നുമില്ല. ചെറിയൊരു ചിരി മാത്രം. വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസിന്റെയും ന്യൂയറിന്റെയും ത്രില്ലിലാണ് രണ്ടു പേരും. ഏറ്റവും കൂടുതല്‍ ഹാപ്പി നസ്രിയക്കാണ്. 2014 നസ്രിയയെ സംബന്ധിച്ചടുത്തോളം ഹിറ്റുകളുടെ വര്‍ഷമായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു നസ്രിയയെ ഫഹദ് വിവാഹം കഴിച്ചത്.
എന്നാല്‍ 2014-ല്‍ മലയാളത്തിന് ഫഹദിന്റെ പേരില്‍ നല്ലൊരു ഹിറ്റുപോലുമില്ല. മാത്രമല്ല കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ഫഹദിന്റെ ചിത്രങ്ങളെല്ലാം എട്ട് നിലയില്‍ പൊട്ടിയിരുന്നു. കൂടാതെ ഫഹദിനെതിരെ പല നിര്‍മ്മാതാക്കളും രംഗത്ത് വന്നിരുന്നു. പലരും ഫഹദിനെ തഴഞ്ഞ് നിവിന്‍ പോളിയുടേയും ദുല്‍ഖര്‍ സല്‍മാന്റെയും പുറകേ പോവുകയും ചെയ്തു.
നസ്രിയ വന്നതിന് ശേഷമാണ് ഫഹദിന്റെ സിനിമകള്‍ പൊട്ടാന്‍ തുടങ്ങിയതെന്ന് ഫഹദിന്റെ ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഇതൊന്നും തന്റെ ചിന്തയിലില്ലെന്നമട്ടിലാണ് ഫഹദ്. കിലുക്കാം പെട്ടിപോലെ കളിച്ചും ചിരിച്ചും നടന്ന നസ്രിയയെ ഫഹദ് ഫാസില്‍ കല്യാണം കഴിക്കുന്നതിനോട് വലിയൊരു ശതമാനം ആരാധകരും സോഷ്യല്‍ മീഡിയകളിലൂടെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. മലയാളിയുടെ മനസില്‍ ഇത്ര ആഴത്തോളം പതിഞ്ഞൊരു മലയാളി പെണ്‍കുട്ടിയില്ല. നസ്രിയയുടെ ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ തന്നെ 70 ലക്ഷത്തിന് മുകളിലുള്ളത് ഇതിന് തെളിവാണ്.
എന്നാലും രണ്ടുപേരും ശരിക്കും ന്യൂയര്‍ ആസ്വദിക്കാന്‍ തന്നെയാണ് തീരുമാനം. ഈ ന്യൂ ഇയര്‍ ഗുജറാത്തില്‍ ആഘോഷിക്കാനാണത്രെ നവദമ്പതികളുടെ പ്ലാന്‍. അതിനായി ഇരുവരും അങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ന്യൂഇയര്‍ പൊടിക്കാനായി മാത്രമല്ല ഇരുവരും അങ്ങോട്ട് പോയിരിക്കുന്നത്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന \'അയാള്‍ ഞാനല്ല\' എന്ന പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗുജറാത്താണ്. ഫഹദാണ് ചിത്രത്തിലെ നായകന്‍. ഷൂട്ടിങിനായി ഫഹദ് അങ്ങോട്ടേയ്ക്ക് പുറപ്പെട്ടപ്പോള്‍ നസ്‌റിയെയും ഒപ്പം കൂട്ടുകയായിരുന്നു. ടീം അംഗങ്ങള്‍ക്കൊപ്പം നസ്‌റിയയും ഇപ്പോള്‍ ഗുജറാത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha