നയന്‍സ് ആളാകെ മാറിപ്പോയെന്ന് സൂര്യ
നയന്‍താര ആകെ മാറിപ്പോയെന്നു തമിഴ് നടന്‍ സൂര്യ. ഒരു വ്യക്തിയെന്ന നിലയില്‍ നയന്‍താര ഒരുപാട് മാറിപ്പോയെന്നാണ് സൂര്യയുടെ പ്രതികരണം. സൂര്യ ഒരു പൊതുവേദിയിലാണു ആ സത്യം തുറന്നു പറഞ്ഞത്. പ്രേക്ഷകര്‍ക്കൊപ്പം സഹപ്രവര്‍ത്തകരും നയന്‍താരയുടെ മാറ്റം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ് സൂര്യയുടെ ഈ വെളിപ്പെടുത്തല്‍.
നയന്‍താരയും ഉദനിധി സ്റ്റാലിനും താരജോഡികളാകുന്ന നന്‍പേണ്ട എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിങ് ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ സൂര്യ നായികയായ നയന്‍താരയെക്കുറിച്ചു പ്രത്യേക പരാമര്‍ശം നടത്തിയത്.
മാസ് എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള അഭിനയം നല്ല അനുഭവമായിരുന്നെന്നും സൂര്യ പറഞ്ഞു. ഗജനി, ആദവന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നയന്‍താരയും സൂര്യയും വീണ്ടു മൊന്നിക്കുന്ന പുതിയ ചിത്രമാണ് മാസ്. വെങ്കിട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉദയ നിധി സ്റ്റാലിനും നയന്‍താരയുമാണ് തമിഴകത്തെ പുതിയ താരജോഡികള്‍. ഇത് കതിര വേലിന്‍ കാതല്‍ എന്ന ചിത്ര ത്തിനുശേഷം ഇരുവരും വീണ്ടു മൊന്നിക്കുന്ന ചിത്രമാണ് നന്‍പേണ്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha