അസിന്റെ അപ്പാര്‍ട്ട്‌മെന്റ് ജപ്തി ചെയ്യാന്‍ ഉത്തരവ്
പ്രമുഖ തെന്നിന്ത്യന്‍ താരം അസിന്റെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റ് ജപ്തി ചെയ്യാന്‍ ജില്ലാ കോടതി ഉത്തരവ്. അസിന്റെ മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്‌മെന്റിനാണ് കോടതിയുടെ ഇടക്കാല ജപ്തി ഉത്തരവ്. ഇന്റീരിയല്‍ ഡിസൈനിങ് കമ്പനിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
അപ്പാര്‍ട്ട്‌മെന്റില്‍ അലങ്കാര ജോലികള്‍ ചെയ്ത ഇനത്തില്‍ 10 ലക്ഷം രൂപ നല്‍കാന്‍ തയാറായില്ലെന്ന് ആരോപിച്ചാണു ഹര്‍ജി. രവിപുരത്തെ സോബിത്ത് എന്റര്‍പ്രൈസസ് ഉടമ ജയലക്ഷ്മി നായിക്കാണു ഹര്‍ജിക്കാരി.കേസില്‍ സെക്യൂരിറ്റി നിക്ഷേപമായി ഈ മാസം 14 നു മുന്‍പ് 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലിന്റെ പേരിലാണു അപ്പാര്‍ട്ട്‌മെന്റിന്റെ മുക്ത്യാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha