മമ്മൂട്ടിയെ മോഹന്‍ലാല്‍ തല്ലിയതായി വെളിപ്പെടുത്തല്‍
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മലയാളത്തിലെ ഒരു പ്രമുഖ സിനിമാ വാരികയിലാണ് ഈ വെളിപ്പെടുത്തല്‍. ഐവി ശശി സംവിധാനം ചെയ്ത \'അടിമകള്‍ ഉടമകള്‍\' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു വെന്നാണ് മാസികയിലെ ലേഖനത്തില്‍ പറയുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ സീനുകള്‍ മമ്മൂട്ടി ഇടപെട്ട് വെട്ടിക്കുറച്ചുവെന്ന് മോഹന്‍ലാല്‍ കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ടി ദാമോദരനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും നായകനടന്മാരായതുകൊണ്ട് രണ്ടുപേര്‍ക്കും ഒരു പോലെ പ്രാധാന്യം ചിത്രത്തിലുണ്ടായിരുന്നു. ഇതിനിടെയിലാണ് മോഹന്‍ലാലിന്റെ പ്രാധാന്യം കുറയ്ക്കാന്‍ മമ്മൂട്ടി തിരക്കഥാകൃത്ത് ടി ദാമോദരനുമായി ചേര്‍ന്ന് കളിച്ചത്. ഇതറിഞ്ഞ മോഹന്‍ലാല്‍ മമ്മൂട്ടിയെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ച് വരുത്തി കോളറിന് കുത്തിപ്പിടിച്ച് വിരട്ടിയതായാണ് മാസികയിലെ ലേഖനത്തില്‍ പറയുന്നത്.
\'\'കളി എന്നോട് വേണ്ട. നമ്മളെല്ലാവരും അഭിനയിക്കാന്‍ വരുന്നത് പണത്തിനും പേരിനും വേണ്ടിയാണ്. ഓരോരുത്തരും അവരവരുടെ ജോലി ചെയ്താല്‍ മതി. താന്‍ എന്റെ റോളുകള്‍ വെട്ടിച്ചുരുക്കാന്‍ പറയും അല്ലേ? നടന്നത് നടന്നു. ഇനി ഇതാവര്‍ത്തിച്ചാല്‍ ..... എന്റെ സ്വഭാവം അറിയാലോ. മോഹന്‍ലാല്‍ മമ്മൂട്ടിയെ തല്ലി എന്നൊരു ചീത്തപ്പേര് കേള്‍പ്പിക്കണ്ട.\'\' എന്ന് മോഹന്‍ലാല്‍ പറഞ്ഞതായാണ് വെളിപ്പെടുത്തല്‍.ആ നിമിഷം മമ്മൂട്ടി പേടിച്ചരണ്ടുവെന്നും പിന്നെ ഒരു ശല്യവും മോഹന്‍ലാലിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും ലേഖനത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha