സുരേഷ്‌ഗോപി നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കും
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സുരേഷ് ഗോപിയുടെ നീക്കം. ബി.ജെ.പി അതിന് പിന്തുണയും നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ പ്രദേശിക പ്രശ്‌നങ്ങളിലൊന്നായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ വീട് ഏറ്റെടുക്കാന്‍ തിരുവനന്തപുരം പ്രസ്‌ക്ലബിന് അഞ്ച് ലക്ഷം സഹായം നല്‍കിയത് അതിന്റെ ഭാഗമായാണ്. കഴിഞ്ഞ ദിവസം വീടിന്റെ രേഖകള്‍ ക്ലബ് പ്രസിഡന്റിന് സുരേഷ് ഗോപി കൈമാറി. വീട് സംരക്ഷിക്കുന്നതിനാണ് സുരേഷ് ഗോപി അഞ്ച് ലക്ഷം നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ സഹായം കൂടി ഉറപ്പാക്കാനാണ് സുരേഷ് ഗോപി ഈ തന്ത്രം പയറ്റിയത്. നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള സുരേഷ് ഗോപിക്ക് താമസിക്കാതെ സീറ്റ് നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെയും പരിസരങ്ങളിലെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പൊതുചടങ്ങുകളിലും അദ്ദേഹം സജീവമായി പങ്കെടുക്കുന്നത്. മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ ബി.ജെ.പിയിലേക്ക് കൊണ്ട് വരാനും അദ്ദേഹം ചില ശ്രമങ്ങള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
സിനിമകളുടെ തിരക്കുകള്‍ അദ്ദേഹം മനപൂര്‍വം കുറയ്ക്കുകയാണ്. ഒരുപാട് ചെറിയ സിനിമകള്‍ വരുന്നുണ്ടെങ്കിലും ഒഴിവാക്കുകയാണ് ചെയ്യുന്നത്. കുറേ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ കാശ് കിട്ടുമെന്നല്ലാതെ പ്രയോജനമില്ല. ലൈംലൈറ്റില്‍ നില്‍ക്കണമെങ്കില്‍ രാഷ്ട്രീയം മാത്രമാണ് നല്ലതെന്ന് താരം വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha