ജയസൂര്യയും അനൂപ്‌മേനോനും പിരിയുന്നു
ജയസൂര്യയും അനൂപ് മേനോനും പിരിയുന്നു. പുതുവല്‍സരത്തോട് അനുബന്ധിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. സൗഹൃദങ്ങളെയും മറ്റ് ബന്ധങ്ങളെയും അടിസ്ഥാനമാക്കി ഈ വര്‍ഷം സിനിമകളില്‍ അഭിനയിക്കില്ലെന്നും കരിയറിന് ഗുണം ചെയ്യുന്ന സിനിമകളില്‍ മാത്രം അഭിനയിക്കാനാണ് താല്‍പര്യമെന്നും ജയസൂര്യ പറയുന്നു. കോക്‌ടെയില്‍, ബ്യൂട്ടിഫുള്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ട്രിവാന്‍ട്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങള്‍ അനൂപ്‌മേനോനും ജയസൂര്യയും ചേര്‍ന്ന് അഭിനയിച്ചതാണ്. ചിത്രങ്ങള്‍ സാമ്പത്തിക വിജയം നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തറും അപ്പോത്തിക്കിരിയിലെ വേഷവും ഒഴികെയുള്ള കഥാപാത്രങ്ങള്‍ ജയസൂര്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയില്ല. അനൂപ് മേനോന്റെ കൂടെ ആമയും മുയലിലും അഭിനയിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇരുവരും ഒരുമിച്ച ചിത്രങ്ങളില്‍ അനൂപ്‌മേനോന് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും സംവിധാനത്തില്‍ അനൂപ് കൈകടത്തുകയും ചെയ്യുന്നുണ്ട്. ഇത് ജയസൂര്യയ്ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഡേവിഡ് ആന്റ് ഗോലീയാത്ത് പരാജയപ്പെടാനുള്ള കാരണങ്ങളില്‍ പ്രധാനം അനൂപ്‌മേനോന്റെ കൈ കടത്തലാണ്.
അതേസമയം പിരിയല്‍ താല്‍ക്കാലികമാണെന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അനൂപിന്റെ തിരക്കഥയില്‍ ജയസൂര്യ അഭിനയിക്കുമെന്നും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു. സിനിമയില്‍ ഇതൊക്കെ സാധാരണമാണ്. പണ്ട് മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച സിനിമകളില്‍ ശ്രീനിവാസന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു എന്ന് പലരും മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അന്നും ഇത്തരം ഇഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha