വിക്രത്തിന് ഭ്രാന്താണെന്ന് സംവിധാകന്‍ ഷങ്കര്‍
ഇയാള്‍ക്കെന്താ ഭ്രാന്താണോ? വിക്രത്തിനെ ചൂണ്ടിക്കാട്ടി പ്രശസ്്ത സംവിധായകന്‍ ഷങ്കര്‍ വിക്രത്തിന്റെ ഭാര്യയോട്് ചോദിച്ചു. എന്തിനാ ഇത്രയ്ക്ക് റിസ്‌ക്ക് എടുക്കുന്നേ..ഞാന്‍ അദ്ദേഹത്തോട് ഒന്നും പറഞ്ഞിട്ടില്ല കേട്ടോ ഷങ്കര്‍ തന്റെ പരിഭവം പങ്കുവെച്ചു.
ഒരു ബോഡിബില്‍ഡറാകാന്‍ വിക്രത്തിനോട് ആവശ്യപ്പെട്ടപ്പോള്‍ കഥാപാത്രത്തിന് അനുയോജ്യമായ വിധത്തില്‍ ശരീരത്തിന് ഭാരം കൂട്ടി എത്തി. അദ്ദേഹം എടുത്ത കഷ്ടപ്പാടിന്റെ ഫലം ചിത്രത്തില്‍ ശരിക്കും ലഭിച്ചിട്ടുമുണ്ട്. അടുത്ത ഘട്ടത്തില്‍ വികൃതരൂപിയായ കൂനനായായിരുന്നു എത്തേണ്ടത്. ഒരിക്കലും ഈ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ വിക്രത്തിനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ലന്നും ഷങ്കര്‍ പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തിന് അത് നിര്‍ബന്ധമായിരുന്നു. മാത്രമല്ല വളരെ പ്രതീക്ഷയോടെ അത് ചെയ്യുകയുമായിരുന്നു. ഒരുതരം ഭ്രാന്തമായ ആവേശത്തോടെയാണ് വിക്രം ആ കഥാപാത്രത്തെ സ്വീകരിച്ചത്. ചില സമയങ്ങളില്‍ അദ്ദേഹത്തിന് ഭ്രാന്താണോ എന്നുപോലും ഞാന്‍ വിചാരിച്ചിട്ടുണ്ട്. അതെല്ലാം ഈ ചിത്രം നന്നാക്കാന്‍ വേണ്ടി മാത്രമായിരുന്നു.ഒരു സിനിമയ്ക്കു വേണ്ടി മാത്രം ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കുറച്ചു ഭാരമൊന്നുമല്ല വിക്രം കുറച്ചത്, ഞാന്‍ തന്നെ പേടിച്ചു പോയി വിക്രത്തിന്റെ അവസ്ഥ കണ്ടന്നും ഷങ്കര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha