നിവിന്‍ പോളി കഥയെഴുതുകയാണ്
നിവിന്‍ പോളി കഥയെഴുതുകയാണ്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ നായകന്‍, നായിക അങ്ങനെ സ്ഥിരം ശൈലി ഉണ്ടാകില്ല. കഥയ്ക്കാണ് പ്രാധാന്യം. മൂന്ന് വര്‍ഷം മുമ്പ് നിവിന്‍ ജൂഡിനോട് ഈ കഥ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഇങ്ങിനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്ന് ജൂഡ് പറഞ്ഞു. ആധ്യ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്നതായിരിക്കണമെന്ന് നൂറ് ശതമാനം ഉറപ്പ് വേണമായിരുന്നു. നിവിന്റെ കഥ തുടക്കത്തില്‍ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ല. എന്നാല്‍ ഇനി അങ്ങനെ ഒരു ഭയമില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജൂഡ് ഒരുപാട് കഥകള്‍ കേട്ടെങ്കിലും ഒന്നും തൃപ്തിയായില്ല. അങ്ങനെയാണ് നിവിനെ വിളിച്ചത്. ചിത്രത്തിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ഇന്‍ഡസ്ട്രിയിലെ പ്രമുഖരാരും ഉണ്ടായിരിക്കില്ലെന്ന് സംവിധായകന്‍ സൂചിപ്പിച്ചു. മമ്മൂട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ജൂഡ് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് ചില പ്രത്യേക കാരണങ്ങളാല്‍ മാറ്റിവെച്ചു. നിവിനായിരിക്കും മമ്മൂട്ടിയായി അഭിനയിക്കുക. ഇക്കാര്യം മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. മമ്മൂട്ടിയുടെ ആത്മകഥയെ ആധാരമാക്കി ജൂഡ് ഒരു ഷോര്‍ട്ട് ഫിലിമും ഒരുക്കിയിരുന്നു.
മിലി, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം എന്നീ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി റിലീസാകാനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിവിന്‍ തിളങ്ങിയിരുന്നു. ഓംശാന്തി ഓശാന, 1983, വിക്രമാദിത്യന്‍ എല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha