അപമാനിച്ചവര്‍ക്കെതിരെ അപര്‍ണ പരാതി നല്‍കി
ഇന്റര്‍നെറ്റിലൂടെ തന്റെ വ്യാജ അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടി അപര്‍ണാ നായര്‍ സൈബര്‍ പൊലീസിന് പരാതി നല്‍കി. അപര്‍ണ ബിക്കിനിയിട്ട് ബിച്ചില്‍ ഇരിക്കുന്നതും നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് ആരോ നെറ്റിലൂടെ പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ച സമയത്ത് തന്റെയല്ലെന്ന് കാണിച്ച് നടി രംഗത്തു വന്നിരുന്നു. മാത്രമല്ല കുഞ്ഞായിരിക്കെ അടിവസ്ത്രം മാത്രം ധരിച്ച് എടുത്ത ചിത്രം പോസ്റ്റ് ഇത് മാത്രമാണ് തന്റെ ഏക ബിക്കിനി ചിത്രമെന്നും താരം പറഞ്ഞിരുന്നു.
എന്നാല്‍ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ നിരന്തരം അപമാനിക്കാന്‍ തുടങ്ങിയതോടെയാണ് അപര്‍ണ കേസ് കൊടുത്തത്. ബിക്കിനി ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്ന് സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചിത്രം കാരണം തനിക്കും കുടുംബത്തിനും നേരിട്ട അപമാനം സഹിക്കാവുന്നതല്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണം. നടിയെന്ന നിലയില്‍ മാത്രമല്ല, സ്ത്രീയെന്ന നിലയിലും താന്‍ അപമാനിക്കപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു.
സൈബര്‍ പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വനിതാകമ്മീഷനില്‍ അടക്കം പരാതി നല്‍കുമെന്ന് താരം പറഞ്ഞു. സൈബര്‍ കേസ് ആയതുകൊണ്ടാണ് തുടക്കത്തിലേ വനിതാ കമ്മീഷനെ സമീപിക്കാഞ്ഞത്. സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ യുവനടിമാരുടെ ഒരു ഫോറം രൂപീകരിക്കാനും ആലോചന നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha