യുവന്‍ ശങ്കര്‍ രാജ രാമനാഥപുരംകാരി ജഫ്രിനിഷയെ സ്വന്തമാക്കി; വിവാഹത്തില്‍ പങ്കെടുക്കാതെ ജളയരാജ
പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ മൂന്നാമത് വിവാഹിതനായി. ലളിതമായ ചടങ്ങില്‍ വ്യാഴാഴിച്ച രഹസ്യമായി മുസ്ലീം ആചാര പ്രകാരമാണ് വിവഹം നടന്നത്.
ദുബായില്‍ സ്ഥിര താമസമാക്കിയ രാമനാഥപുരം സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ ജഫ്‌റുനിഷയെയാണ് യുവന്‍ ലളിതമായി നടന്ന ചടങ്ങില്‍ സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. യുവന്റെ സഹോദരി ഭവതാരിണിയും ഭര്‍ത്താവ് ശബരിയും പങ്കെടുത്തു. കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
യുവന്റെ സഹോദരി ഭവതാരിണി ഒക്ടോബറില്‍ സോഷ്യല്‍ മീഡിയ വഴി യുവന്‍ മൂന്നാമതും വിവാഹിതനാകുന്നതായി സ്ഥിരീകരിച്ചിരുന്നു. 35 കാരനായ യുവാന്‍ നേരത്തെ രണ്ട് തവണ വിവാഹിതനായിരുന്നെങ്കിലും അവ വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. 2005 ല്‍ പ്രസിദ്ധ പിന്നണി ഗായികയുമായ സുജയയുമാണ് ആദ്യ വിവാഹം.
സുജയയുമായി പ്രണയ വിവാഹമായിരുന്നു. 2008 ല്‍ ഇവര്‍ വിവാഹ മോചന നേടി. തുടര്‍ന്ന് 2011 ല്‍ ശില്‍പാ മോഹനുമായി യുവന്‍ പുനര്‍വിവാഹിതനായി.എന്നാല്‍ ഈ ബന്ധവും ദീര്‍ഘകാലും നീണ്ടു നിന്നില്ല. 2014 ല്‍ ശില്‍പാ മോഹനുമായി യുവന്‍ പുനര്‍ വിവാഹിതനായി. എന്നാല്‍ ഈ ബന്ധവും ദീര്‍ഘകാലം നീണ്ടു നിന്നില്ല. 2014 ല്‍ ഇരുവരും വിവാഹ മോചനം നേടി. പിന്നീട് യുവാന്‍ ഇസ്ലാമില്‍ ചേര്‍ന്ന് അബ്ദുല്‍ ഹലീക് എന്ന പേര് സ്വീകരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha