മോഹന്‍ലാലിന്റെ ലാലിസം നാഷണല്‍ ഗെയിംസിന്
മോഹന്‍ലാലിന്റെ ലാലിസം ഈ മാസം തുടങ്ങുന്ന ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്താണ് പരിപാടി. താമസിക്കാതെ മോഹന്‍ലാല്‍ ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് ബാന്‍ഡ് ഡയറക്ടര്‍ രതീഷ് വേഗ പറഞ്ഞു. മോഹന്‍ലാലിന്റെ പഴയകാല സിനിമകളിലെ ഗാനങ്ങള്‍ റീമിക്‌സ് ചെയ്ത് അവതരിപ്പിക്കുകയാണ് ബാന്‍ഡ് ലക്ഷ്യമിടുന്നത്. താരം പാട്ടുകള്‍ പാടുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന രീതിയിലാണ് ബാന്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
ബാന്‍ഡിന്റെ പ്രമോഷണല്‍ സോംഗ് അടുത്തിടെ റെക്കോഡ് ചെയ്തിരുന്നു.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഈ മാസം 31 മുതല്‍ അടുത്ത മാസം 14 വരെയാണ് നാഷണല്‍ ഗെയിംസ് നടക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഗെയിംസിന്റെ അംബാസിഡര്‍. കാര്യവട്ടം ക്യാമ്പസിലെ ഗ്രീന്‍ ഫില്‍ഡ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലാലിസത്തിനൊപ്പം വിനീതിന്റെ ഡാന്‍സും ഉണ്ടായിരിക്കും. പരിപാടി സൗജന്യമായാണ് മോഹന്‍ലാല്‍ നടത്തുന്നതെങ്കിലും ഇതിലൂടെ ബാന്‍ഡിന് വലിയ പബല്‍സിറ്റി ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha