കോടീശ്വരിയാകാന്‍ നോക്കി കിട്ടിയത് അപമാനവും ഒന്നര ലക്ഷവും; രൂപ ആദിവാസികള്‍ക്ക്
മലയാളത്തിലെ സൂപ്പര്‍ നായികയായ നമിത പ്രമോദ് കോടീശ്വരിയാകാന്‍ നോക്കി. പക്ഷെ കിട്ടിയത് അപമാനവും ഒന്നര ലക്ഷം ലക്ഷവും. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയിലാണ് ഒരേസമയം നമിത ബുദ്ധിജീവിയും പമ്പര വിഢിയുമായത്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബാഗ്ലൂര്‍ ഡെയ്‌സിലെ കഥാപാത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നമിതയെ കുടുക്കിയത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ഏത് ചിത്രത്തിലെതാണെന്നായിരുന്നു ചോദ്യം. ഉത്തരം പറയാന്‍ ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, പട്ടം പോലെ, നേരം എന്നീ നാല് ചിത്രങ്ങളുടെ പേരുകളും നല്‍കി.
ദുല്‍ഖര്‍ നായകനായി എത്തിയ പട്ടം പോലെ എന്നായിരുന്നു നമിതയുടെ ഉത്തരം. എന്നാല്‍ തെറ്റ് മനസ്സിലായപ്പോള്‍ ചിത്രം കണ്ടിട്ടുണ്ടെന്നും പേര് കേട്ടപ്പോള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു നമിതയുടെ പ്രതികരണം. ഇതോടെ സോഷ്യല്‍ മീഡിയ നമിതയെ ഏറ്റെടുക്കുകയായിരുന്നു. ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പൃഥ്വിരാജ് ചവാന്‍ ആണെന്നു പറഞ്ഞ ആലിയ ഭട്ടിന്റെ മലയാളം വേര്‍ഷനാണ് നമിതയെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
പരിപാടിയിലുടനീളം നല്ല രീതിയില്‍ മത്സരിച്ച നമിത ഒന്നര ലക്ഷം രൂപ സ്വന്തമാക്കുകയുണ്ടായി. എന്നാല്‍ ഈ തുക ആദിവാസികള്‍ക്കാണ് നമിത നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha