എന്നെ തകര്‍ക്കാന്‍ മറ്റൊരടവ്... ഡി സിനിമാസ് പുറമ്പോക്ക് കൈയേറിയെന്ന വാദം തെറ്റ്; ടൈംസ് ഓഫ് ഇന്ത്യ 50 കോടി നല്‍കണം
നിരന്തരം വാര്‍ത്തകള്‍ നല്‍കി തകര്‍ക്കുന്നവര്‍ക്കെതിരെ ദിലീപിന്റെ ആദ്യ നിയമ നടപടി. ഇന്ത്യയിലെ ഒന്നാം നമ്പര്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരേയാണ് ദിലീപ് നിയമ നടപടി സ്വീകരിക്കുന്നത്.
തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് കാണിച്ച് ദിലീപ് ടൈംസ് ഓഫ് ഇന്ത്യക്ക് വക്കീല്‍ നോട്ടീസ് അയച്ചു. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചത്.
ദിലീപിന്റെ ഉടമസ്ഥതയില്‍ പുതുതായി ചാലക്കുടിയില്‍ പണികഴിപ്പിച്ച ഡി സിനിമാസ് സമുച്ഛയം സര്‍ക്കാര്‍ പുറമ്പോക്ക് കൈയേറിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ദിലീപിന്റെ നടപടി.
കേരളത്തില്‍ മാര്‍ക്കറ്റ് കണ്ടെത്താന്‍ ശ്രമിക്കുന്ന പത്രം വസ്തുതകള്‍ പരിശോധിക്കാതെ തനിക്കെതിരെ വാര്‍ത്ത നല്‍കുകയായിരുന്നെന്ന് വക്കീല്‍ നോട്ടിസില്‍ താരം വ്യക്തമാക്കുന്നു. പത്രം മര്യാദ കാണിച്ചില്ലെന്നും അവാസ്തവമായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. നോട്ടിസ് കൈപ്പറ്റി 10 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റു നിയമനടപടികളിലേക്ക് കടക്കുമെന്ന് ദിലീപ് വ്യക്തമാക്കുന്നു.
ദിലീപ് സിനിമാ തീയറ്റര്‍ പണിതത് പുറമ്പോക്കിലാണെന്നും ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയതാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അവാസ്ഥവമാണെന്നാണ് താരം വാദിക്കുന്നത്.
1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ദിലീപിനെതിരെ കോടതിയില്‍ പരാതിയുമായി എത്തിയ അഭിഭാഷകന്‍ കെ സി സന്തോഷ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കിയത്.
എന്നാല്‍ 2006ല്‍ ഈ ഭൂമിയില്‍ നിന്നും 92.9 സെന്റ് ഭൂമി നടന്‍ ദിലീപ് വാങ്ങിയതിന് കൃത്യമായ രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ബിജു ഫിലിപ് , അഗസ്റ്റിന്‍, പോള്‍, സജി എന്നിവരില്‍ നിന്നാണ് താരം ഭൂമി വാങ്ങിയത്. 2013ല്‍ തന്നെ ഈ ഇടപാടിനെതിരെ തൃശൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കലും പുറമ്പോക്കല്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശി ദിലീപ് തന്നെയാണെന്ന് കലക്ടര്‍ ഉത്തരവിടുകയുമുണ്ടായി. ഈ ഒരു പിന്‍ബലത്തിലാണ് ഇന്ത്യയിലെ ഒന്നാം കിട പത്രമുതലാളിക്കെതിരെ ദിലീപ് പോരാടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha