നാടിനെ വിറപ്പിക്കാന്‍ പുലിയെത്തുന്നു
നാടിനെ വിറപ്പിക്കാന്‍ പുലിയുമായി വിജയ് എത്തുന്നു. കത്തിയ്ക്ക് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രത്തിന് പുലി എന്ന് പേരിട്ടതായാണ് റിപ്പോര്‍ട്ട്. ചിമ്പുദേവനാണ് വിജയ്‌യുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
അടുത്തിടെ ഇറങ്ങുന്ന എല്ലാ വിജയ് ചിത്രങ്ങള്‍ക്കും പഞ്ച് കിട്ടത്തക്ക വിധമുള്ള പേരുകളാണ് നല്‍കുന്നത്. തലൈവ, ജില്ല, കത്തി അങ്ങനെ വിജയ് ചിത്രങ്ങളുടെ പേരുകള്‍ ആരാധകരെ ഹരം കൊള്ളിക്കുകയും ചെയ്തു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുറത്തു വരാനിരിക്കുന്ന ചിത്രത്തിന്റെ പേരിന് പഞ്ച് മാത്രമല്ല ശൗര്യവും കൂടുതലാണ്. ഹന്‍സികയും ശ്രുതി ഹാസനും നായികമാരായി എത്തുന്ന ചിത്രത്തില്‍ ശ്രീദേവി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈച്ച എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സുദീപ് ആണ് ചിത്രത്തിലെ വില്ലന്‍. പൊങ്കല്‍ ദിനം ട്വിറ്ററിലൂടെ വിജയ് ഔദ്യോഗികമായി പേര് പുറത്തിറക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha