പ്രണയ സാഫല്യം പ്രണയദിനത്തില്‍, സംവിധായകന്‍ ജൂഡ് ആന്റണി വിവാഹിതനാകുന്നു
ഓം ശാന്തി ഓശാന റിലീസ് ആയപ്പോള്‍ ഞാന്‍ കരുതി എന്റെ ജീവിതത്തിലെ ഏറ്റവും വലുത് സംഭവിച്ചു കഴിഞ്ഞു എന്ന്. പക്ഷെ ദൈവം എനിക്ക് മറ്റൊരു സമ്മാനം കൂടെ കരുതിവച്ചിരുന്നു. അവളെക്കൂടി എനിക്ക് കിട്ടി. മലയാളത്തിലെ ശ്രദ്ധേയനായ യുവ സംവിധായകരില്‍ ജൂഡ് ആന്റണി ജോസഫ് പ്രണയിച്ച് വിവാഹിതനാകുന്നു.
മുമ്പ് പ്രണയത്തിലാണെന്ന കാര്യം ജൂഡ് തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ടത്. വിവാഹക്കാര്യവും ഫേസ്ബുക്കിലൂടെ തന്നെയാണ് പങ്കുവച്ചത്. കോട്ടയം സ്വദേശിയായ ഡയാന ആന്‍ ജയിംസാണ് ജൂഡിന്റെ നായിക. കഴിഞ്ഞ ദിവസം ഡയാനയുടെ ജന്മദിനമായിരുന്നു. ഡയാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ജൂഡ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. പ്രണയദിനത്തിലാണ് പ്രണയം സഫലമായി ഇരുവരും വിവാഹിതരാകുന്നത്.
ഓം ശാന്തി ഓശാനയുടെ ആരാധികയാണ് ഡയാന. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അവളുടെ ആരാധകനും. ഇന്ന് അവളുടെ ജന്മദിനമാണ്. സന്തോഷത്തോടെ ഞാനറിയിക്കുന്നു, ഞങ്ങളുടെ വിവാഹം 2015, ഫെബ്രുവരി 14 ന് നടക്കും എന്നാണ് 31 കാരനായ ജൂഡിന്റെ ഫെയ്‌സ്ബുക്ക്‌പോസ്റ്റ്.
എറണാകുളം അങ്കമാലി സ്വദേശിയായ ജൂഡ് ആന്റണി ജോസഫ് ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുന്നതിനിടയിലാണ് ഓം ശാന്തി ഓശാന എന്ന ചിത്രവുമായി മലയാള സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനാകുകയും ചെയ്തു. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ സജീവമാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha