ജഗതിക്ക് മലയാളികളുടെ പിറന്നാള്‍ ആശംസ
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി വീണ്ടും മലയാള സിനിമയില്‍ തിരിച്ചെത്തണമെന്നാണ് മലയാളികളുടെ പ്രാര്‍ത്ഥന.
ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ നിന്നു വിട്ടു നിന്നിട്ട് 3 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇപ്പോഴും ജഗതിയുടെ ആ വിടവ് നികത്തിയിട്ടില്ല. ജഗതിക്ക് പകരം വെയ്ക്കാന്‍ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാന്‍ പോലും പറ്റില്ല. ചിലപ്പോഴൊക്കെ ജഗതിയുടെ കാലം കഴിഞ്ഞെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നു. പക്ഷേ, അങ്ങനെ കരുതിയവരെ പോലും വിസ്മയിപ്പിച്ച് സ്വന്തമൊരിടം മലയാള സിനിമയില്‍ സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
അടൂര്‍ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയില്‍ വരുന്നത്. പപ്പു, മാള അരവിന്ദന്‍, മാമുക്കോയ, ജഗദീഷ്, കലാഭവന്‍ മണി, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ ബാബുരാജ് വരെ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവര്‍ തന്നെയാണ്. പക്ഷേ ജഗതിയെപ്പോലെ മടുപ്പിക്കാത്ത ഹാസ്യം ഇവര്‍ക്കാര്‍ക്കും ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഏതായാലും ഈ ജന്മദിനത്തില്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ജഗതി ഉടന്‍ തിരിച്ചു വരട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha