നയന്‍താര മമ്മൂട്ടിക്കൊപ്പം അടിച്ച് പൊളിച്ചു
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന നയന്‍താര ഇക്കുറി ന്യൂ ഇയര്‍ ആഘോഷിച്ചത് മമ്മൂട്ടിക്കൊപ്പം. ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു ആഘോഷം. ജനുവരി ഒന്നിനാണ് ഷൂട്ടിംഗ് തുടങ്ങിയത്. സിദ്ധിഖിന്റെ ബോഡിഗാഡിലും നയന്‍താരയായിരുന്നു നായിക. ഭാസ്‌കര്‍ ദ റാസ്‌കലിന്റെ പേരിലുള്ള കേക്ക് മമ്മൂട്ടിയും നയന്‍താരയും ചേര്‍ന്നാണ് മുറിച്ചത്. രാപ്പകലിനു ശേഷം നയന്‍താര മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍.
വൈകിട്ട് നടന്ന ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ മമ്മൂട്ടി കുറച്ച് നേരം പങ്കെടുത്ത ശേഷം മടങ്ങി. നയന്‍താരയും മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തകരും പുലരുവോളം ആഘോഷങ്ങളില്‍ പങ്കെടുത്തു. നയന്‍താര തന്റെ ചിത്രങ്ങളിലെ പാട്ടുകള്‍ക്കൊപ്പം ചുവട് വെച്ചു. നയന്‍സിനിപ്പോള്‍ തമിഴകത്ത് നല്ല തിരക്കാണ്. ചിമ്പുവിനൊപ്പം അഭിനയിച്ച \'ഇത് നമ്മ ആള്\' ഉടന്‍ റിലീസ് ചെയ്യും. ജയം രവിയ്‌ക്കൊപ്പം \'തനി ഒരുവന്‍\', സൂര്യയ്‌ക്കൊപ്പം \'മാസ്\', ഉദയനിധിസ്റ്റാലിനൊപ്പം \'നന്‍പേന്‍ണ്ട\', അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം അങ്ങനെ നീളുന്നു മറ്റു ചിത്രങ്ങള്‍.
കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റിലാണ് നയന്‍താര താമസിക്കുന്നത്. താരം എത്തിയതറിഞ്ഞ് അമ്മയും അച്ഛനും തിരുവല്ലയില്‍ നിന്ന് കൊച്ചിയിലെത്തിയിട്ടുണ്ട്. അവര്‍ക്കൊപ്പമാണ് ഷൂട്ടിംഗ് കഴിഞ്ഞുള്ള ഇടവേളകളില്‍ താരം ചെലവഴിക്കുന്നത്. അടുത്ത ബന്ധുക്കളും മറ്റും കാണാന്‍ വരുന്നുണ്ട്. സമയം കിട്ടുമ്പോള്‍ തിരുവല്ലയിലെ കുടുംബ വീട്ടിലേക്ക് പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha